ഓൺലൈൻ ഓണാഘോഷത്തിന് ഒരുക്കം
text_fieldsകൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ഒത്തുചേരലുകൾ അപകടം വിതക്കുമെന്നതിനാൽ കൂടിച്ചേരലുകളും പങ്കുവെക്കലും ആഘോഷങ്ങളും ഒക്കെ ഒാൺലൈനിലും വെർച്വൽ പ്ലാറ്റ്ഫോമിലും ഗൂഗിൾ മീറ്റിലുമൊെക്കയാണ്. ഒാണവും ഇക്കുറി മലയാളികൾ ആഘോഷിക്കാനൊരുങ്ങുന്നത് അത്തമൊരു വേദിയിലാണ്. വിവാഹം, വിവാഹ നിശ്ചയം, ജന്മദിനം, വിവാഹവാർഷികം, നൂലുകെട്ട്, മാമോദീസ, മരണാനന്തര ചടങ്ങുകൾ ഒക്കെ ഇപ്പോൾതന്നെ ഹൈടെക്കിലേക്ക് മാറി.
ഇൗ ഒാണത്തിന് ഒാണസദ്യയും പൂക്കളമിടലും ഒാണക്കളികളുമൊക്കെ ഒരുക്കാൻ ഒാൺലൈൻ പ്ലാറ്റ്ഫോമുകൾ ഒരുങ്ങി.അത്തം പിറന്നതുമുതൽതന്നെ ഒാണാഘോഷങ്ങൾക്ക് ഒാൺലൈൻ പ്രചാരണവും തുടങ്ങിയിരുന്നു. കോവിഡുകാലത്ത് നാടുതന്നെ സ്തംഭിക്കുമെന്ന അവസ്ഥ വന്നേപ്പാഴാണ് ഒാൺലൈനിെൻറ സാധ്യത ഏവരും തിരിച്ചറിഞ്ഞത്.
പഠനം, ഒാഫിസുകളുടെ പ്രവർത്തനം, ചികിത്സ, ഡോക്ടർമാരുമായുള്ള കൺസൾേട്ടഷൻ, മരുന്ന് വിതരണം, നിത്യോപയോഗ സാധനങ്ങൾ, മീൻ, മത്സ്യം, പച്ചക്കറികൾ, പാൽ, ഇലക്ട്രിക്-ഇലക്ട്രോണികസ് സാധനങ്ങൾ, കളിപ്പാട്ടങ്ങൾ ഉൾപ്പെടെ ചുരുക്കിപ്പറഞ്ഞാൽ ഉപ്പുതൊട്ട് കർപ്പൂരംവരെ വീട്ടുമുറ്റത്തേക്ക് ഒാൺലൈനിൽ എത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞു.
അതിനാൽ ഇത്തവണ ഒാണവും ഒാൺലൈനിൽ അടിച്ചുപൊളിക്കാനാണ് മലയാളികൾ ഒരുങ്ങുന്നത്. പൂക്കള മത്സരം, ചിത്രരചന, ക്വിസ്, നൃത്തങ്ങൾ, പ്രസംഗമത്സരം, നാടൻപാട്ട്, മൊബൈൽ േഫാേട്ടാഗ്രഫി മത്സരങ്ങൾ, രചന മത്സരങ്ങൾ തുടങ്ങിയവ വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ ഒാൺലൈനിൽ ആരംഭിച്ചു.
വാട്സ്ആപ് കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഇതിലേക്കുള്ള രജിസ്ട്രേഷനും മറ്റും നടക്കുന്നത്. ഇതിനിടെ, എറണാകുളത്ത് ചില വിദ്യാലയങ്ങൾ ഒാണാഘോഷങ്ങൾ വെർച്വലാക്കി ആഘോഷിച്ചു. ഗൂഗിൾ ജി സ്യൂട്ടിലൂടെ അധ്യാപകരും വീട്ടിലിരിക്കുന്ന കുട്ടികളും ഒത്തുചേർന്നായിരുന്നു ആഘോഷം.
സമൂഹ അകലവും മറ്റും കർശനമായി പാലിക്കേണ്ടതിനാൽ പലരും പുറത്തിറങ്ങി കാത്തുനിന്ന് ഒാണവിഭവങ്ങൾ വാങ്ങാനും ബദ്ധപ്പെടുന്നില്ല. ഇത്തരം ആൾക്കാരെ ലക്ഷ്യമിട്ട് ഹോട്ടലുകളും കാറ്ററിങ് യൂനിറ്റുകളും ഒാൺലൈൻ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. പാർസൽ സർവിസും വീടുകളിൽ നേരിട്ട് എത്തിക്കുന്ന രീതിയുമുണ്ട്. പന്ത്രണ്ടിലധികം വിഭവങ്ങളടങ്ങിയ സമൃദ്ധമായ ഒാണസദ്യക്ക് 350മുതൽ 1000 രൂപവരെയാണ് വില. നിശ്ചലമായിരുന്ന കാറ്ററിങ് യൂനിറ്റുകളാണ് ഒാണക്കാലത്ത് സജീവമാവുന്നത്.
വീടുകളിൽനിന്ന് ഒാൺലൈനായും അല്ലാതെയും ഒാഡറുകൾ ശേഖരിച്ച് ഒാണസദ്യ എത്തിക്കാൻ അവർ തയാെറടുക്കുകയാണ്. ഭക്ഷ്യസുരക്ഷ വകുപ്പിെൻറ ലൈസൻസോടെ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.