ടൂറിസം മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനിവാര്യം - സ്പീക്കര്‍
text_fieldsമരട്: സംസ്ഥാനത്ത് ഭാവിയില്‍ ടൂറിസം മേഖല മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ സ്വകാര്യ നിക്ഷേപം കൂടിയേ മതിയാകൂവെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍.
സ്വകാര്യ സംരംഭകരുടെ സഹകരണം ഉറപ്പാക്കുന്നതോടൊപ്പം സുരക്ഷിതത്വവും പ്രധാനം ചെയ്യുന്നതാവണം ടൂറിസം മേഖലയെന്ന് അദ്ദേഹം പറഞ്ഞു. പനങ്ങാട് ജലോത്സവത്തോടനുബന്ധിച്ച് നടന്ന കുമ്പളം ഗ്രാമപഞ്ചായത്തിന്റെ ടൂറിസം സാധ്യതകള്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായല്‍ ടൂറിസം, ആരോഗ്യ ടൂറിസം എന്നിവയില്‍ കുമ്പളം പഞ്ചായത്തില്‍ വലിയ സാധ്യതകളാണ് ഉള്ളതെന്നും സ്പീക്കര്‍ പറഞ്ഞു.കെ.ബാബു എം.എല്‍.എ.അധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാര്‍ സ്പെഷല്‍ ഓണ്‍ ഡ്യൂട്ടി ഓഫീസര്‍ വേണു രാജാമണി ഐ.എഫ്.എസ് മുഖ്യാതിഥിയായിരുന്നു.
പനങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സെമിനാറിനോടനുബന്ധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരുടെ ഭക്ഷ്യമേളയും, അമ്പതോളം ചിത്രകാരന്മാരുടെ തത്സമയ വരയും നടന്നു. കുമ്പളം ഗ്രാമപഞ്ചായത്ത്, റോട്ടറി ക്ലബ് കൊച്ചിന് സൗത്ത്, തണല്‍ ഫൗണ്ടേഷന് എന്നിവയുടെ നേതൃത്വത്തിലാണ് പനങ്ങാട് കായലില്‍ നവംബര്‍ 27ന് ജലോത്സവം സംഘടിപ്പിക്കുന്നത്.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, കെ.പി. കാര്‍മലി ടീച്ചര്‍, കൊച്ചിന് സൗത്ത് റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. ജോളി ജോണ്‍, കുമ്പളം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം പ്രഫ.ദിനേശ് കൈപ്പള്ളി, റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടര്‍ ഇ.എ. നോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് വര്‍ക്കി, പനങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, പനങ്ങാട് സോണല്‍ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് വി.പി. പങ്കജാക്ഷന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി എ.സി.സേവ്യര്‍, സംഘാടക സമിതി കണ്‍വീനര്‍ വി.ഒ. ജോണി എന്നിവര്‍ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.