ലാഭകരം ആകാശപ്പാത –സംയുക്ത സമരസമിതി
text_fieldsകൊച്ചി: ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ദേശീയപാത 66ൽ നിർദിഷ്ട 45 മീറ്റർ പദ്ധതിയെക്കാൾ നിലവിലെ 30 മീറ്റർ ഉപയോഗിച്ച് ആകാശപ്പാത നിർമിക്കുകയാണ് ലാഭകരമെന്ന് ദേശീയപാത സംയുക്ത സമരസമിതി. എലവേറ്റഡ് ഹൈേവക്ക് െചലവ് കൂടുതലാണെന്ന വാദം നിരത്തി ദേശീയപാത അതോറിറ്റി തടസ്സം നിൽക്കുന്നത് ഭൂമിയേറ്റെടുക്കാനുള്ള െചലവ് കണക്കിലെടുക്കാതെയാണെന്നും വാർത്തസമ്മേളനത്തിൽ രേഖകൾ പുറത്തുവിട്ട് ഭാരവാഹികൾ പറഞ്ഞു.
45 മീറ്റർ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ െചലവിനത്തിൽ 1690 കോടി വേണമെന്ന് സ്പെഷൽ ഡെപ്യൂട്ടി കലക്ടർ രേഖാമൂലം നിയമസഭയെ അറിയിച്ചിട്ടുണ്ട്. 45 മീറ്ററിലെ റോഡ് നിർമാണത്തിന് 1104.48 കോടി വേണമെന്ന് ദേശീയപാത അതോറിറ്റി നിയമിച്ച കൺസൾട്ടൻറിെൻറ റിപ്പോർട്ടിലും പറയുന്നു. രണ്ട് െചലവുംകൂടി കൂട്ടിയാൽതന്നെ പദ്ധതി നടപ്പാക്കാൻ 2794.48 കോടി കണ്ടെത്തണം. എന്നാൽ, ഇതേക്കാൾ 507.52 കോടി കുറവിൽ 2286.96 കോടിക്ക് എലവേറ്റഡ് ഹൈേവ നിർമിക്കാനാവുമെന്നാണ് കൺസൾട്ടൻറിെൻറ കണ്ടെത്തൽ.
ഇതിനുപുറമെ 2013ലെ പുതിയ ഭൂമിയേറ്റെടുപ്പ് പുനരധിവാസ നിയമപ്രകാരം ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈേകാടതി ഉത്തരവുണ്ട്. ഭൂമിയേറ്റെടുക്കൽ െചലവ് 3000 കോടി രൂപയിലേറെയാവുമെന്ന് കരുതപ്പെടുന്നതിനാൽ നഷ്ടക്കണക്ക് 2000 കോടിയിലേറെയായി വർധിക്കും. കഴക്കൂട്ടത്ത് ദേശീയപാത അതോറിറ്റി നിർമിക്കുന്ന ആകാശപ്പാതക്ക് കി.മീറ്ററിന് 71.84 കോടി മാത്രമാണ് ചെലവെന്ന് ദേശീയപാത അതോറിറ്റി വിവരാവകാശ മറുപടിയിൽ അറിയിക്കുന്നു.
ഇതനുസരിച്ച് ഇടപ്പള്ളി-മൂത്തകുന്നം ഭാഗത്ത് 23.3 കി.മീറ്ററിന് 1674 കോടി രൂപ മാത്രമേ െചലവാകൂ. 15 മീറ്റർ അധികഭൂമി ഏറ്റെടുക്കാൻ െചലവാക്കുന്ന നഷ്ടപരിഹാരത്തുക മാത്രം ഉപയോഗിച്ച് ആകാശപ്പാത നിർമിക്കാനാവും. എലവേറ്റഡ് ഹൈേവക്ക് െചലവ് കൂടുതലാണെന്ന വാദം നിരത്തി ദേശീയപാത അതോറിറ്റി തടസ്സം പറയുന്നത് ഭൂമിയേറ്റെടുപ്പ് െചലവ് കണക്കിലെടുക്കാതെയാണെന്നും അവർ പറഞ്ഞു.
45 മീറ്ററിലെ നിർദിഷ്ട നാല് അല്ലെങ്കിൽ ആറുവരിപ്പാതക്ക് പകരം ആകാശപ്പാതയാണെങ്കിൽ ഇരുനിലയിലായി 10 വരിപ്പാത വരെ നിർമിക്കാം.
കാൽനടക്കാർ, മൃഗങ്ങൾ, സൈക്കിൾ, ടൂ വീലർ, ത്രീ വീലർ എന്നിവ വശങ്ങളിൽനിന്ന് പ്രവേശിക്കുന്നതും ജങ്ഷനുകൾ, സീലുകൾ എന്നിവയെല്ലാം ഒഴിവാകുമെന്നതിനാൽ ആകാശപ്പാതയിൽ അപകടങ്ങളും മരണവും പരമാവധി കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.