Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാംകോയിലെ പ്രമോഷൻ...

കാംകോയിലെ പ്രമോഷൻ നടപടി: ഭരണകക്ഷി യൂനിയനും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്ത്

text_fields
bookmark_border
കാംകോയിലെ പ്രമോഷൻ നടപടി: ഭരണകക്ഷി യൂനിയനും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്ത്
cancel
camera_alt

അ​ത്താ​ണി കാം​കോ വ​ള​പ്പി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്ന ടി​ല്ല​റു​ക​ൾ

അ​ങ്ക​മാ​ലി: വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ കേ​ര​ള ആ​ഗോ മെ​ഷി​ന​റി കോ​ർ​പ്പ​റേ​ഷ​നെ (കാം​കോ) പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന മാ​നേ​ജ്മെ​ന്റ് ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ മു​ൻ മ​ന്ത്രി എ​സ്.​ശ​ർ​മ എം.​എ​ൽ.​എ പ്ര​സി​ഡ​ന്റാ​യ ഭ​ര​ണ​ക​ക്ഷി യൂ​നി​യ​നും ബി.​ജെ.​പി​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്.

ലാ​ഭ​ത്തി​ന്റെ ച​രി​ത്രം മാ​ത്രം പ​റ​യാ​നു​ള്ള കാം​കോ​യെ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന പ്ര​മോ​ഷ​ൻ ന​ട​പ​ടി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് കാം​കോ എം​പ്ലോ​യി​സ് യൂ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ക​മ്പ​നി സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലാ​ണ്. ഈ ​ഘ​ട്ട​ത്തി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി സ്വാ​ധീ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി പ്ര​മോ​ഷ​ൻ മാ​മാ​ങ്കം ന​ട​ത്തി അ​ധി​ക ബാ​ധ്യ​ത വ​രു​ത്തി​വെ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മാ​നേ​ജ്മെ​ന്‍റ് കൈ ​കൊ​ണ്ടി​ട്ടു​ള്ള​തെ​ന്ന് ശ​ർ​മ കു​റ്റ​പ്പെ​ടു​ത്തി.

കോ​ട​തി ഇ​ട​പെ​ട​ലി​ന്‍റെ പേ​രി​ലാ​ണ് പ്ര​മോ​ഷ​ൻ നീ​ക്ക​മെ​ന്ന മാ​നേ​ജ്മെ​ന്‍റ് വാ​ദം ശ​രി​യ​ല്ല. ര​ണ്ടു വ​ർ​ഷം മു​മ്പ് ക​മ്പ​നി​യി​ൽ പ്ര​തി​സ​ന്ധി രൂ​പം കൊ​ണ്ട​പ്പോ​ൾ യൂ​നി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​വു​മാ​യി കൃ​ഷി മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും മി​നി​റ്റ്സ് പോ​ലും ത​യാ​റാ​ക്കി​യി​ല്ല. പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​യാ​സ​പ്പെ​ടു​ന്ന ക​മ്പ​നി​ക്ക് സ​ർ​ക്കാ​ർ അ​ഞ്ച് കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ തു​ക ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ധി​ക ബാ​ധ്യ​ത വ​രു​ത്തി വെ​ക്കു​ന്ന പി​ന്നാ​മ്പു​റ ന​ട​പ​ടി​ക​ളെ​ന്നും ശ​ർ​മ കു​റ്റ​പ്പെ​ടു​ത്തി. ക​മ്പ​നി​ക്ക് മു​ഴു​വ​ൻ സ​മ​യ എം.​ഡി​യെ നി​യ​മി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് സ്ഥാ​പ​ന​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ സ​മ​യം കാം​കോ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ത​ക​ർ​ച്ച​യി​ൽ​നി​ന്ന് ര​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം ത​ക​ർ​ച്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​റും മാ​നേ​ജ്മെ​ന്റും ഇ​ട​തു, വ​ല​തു യൂ​നി​യ​നു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് ബി.​ജെ.​പി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റിഎം.​എ. ബ്ര​ഹ്മ​രാ​ജ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രൂ​പേ​ഷ് പൊ​യ്യാ​ട്ട് എ​ന്നി​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

ട്ര​ഷ​റി​യി​ൽ​നി​ന്ന് ഉ​യ​ർ​ന്ന പ​ലി​ശ​ക്ക് അ​ഞ്ച് കോ​ടി​യോ​ളം വാ​യ്പ​യെ​ടു​ത്താ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ഇ​രു​വ​രും കു​റ്റ​പ്പെ​ടു​ത്തി. ആ​വ​ശ്യ​ത്തി​ന് സ്പെ​യ​ർ​പാ​ർ​ട്ട്സു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ മി​ക്ക പ്ലാ​ന്‍റു​ക​ളി​ലും ഉ​ൽ​പാ​ദ​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

സ്വ​കാ​ര്യ ടി​ല്ല​ർ ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണി​ത്. മാ​നേ​ജ്മെൻറി​ന്റെ ക​ഴി​വു​കേ​ട് മൂ​ലം നി​ര​വ​ധി ടി​ല്ല​റു​ക​ൾ കാ​ടു​വ​ള​ർ​ന്ന ക​മ്പ​നി വ​ള​പ്പി​ൽ സം​ര​ക്ഷ​ണ​മി​ല്ലാ​തെ വെ​യി​ലും മ​ഴ​യു​മേ​റ്റ് ന​ശി​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamcokamko employees union
News Summary - Promotion in kamco: Ruling Union and BJP protest
Next Story