പി.ടി. തോമസ് രാജിെവക്കണം –സി.പി.ഐ
text_fieldsകൊച്ചി: എറണാകുളം കോഓപറേറ്റിവ് ഹൗസിങ് കൺസ്ട്രക്ഷൻ സൊസൈറ്റിയും കൊച്ചി നഗരസഭയും ചേർന്ന് കോച്ചാപ്പിള്ളി തോട് നികത്തിയ വിഷയത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന പി.ടി. തോമസ് എം.എൽ.എ രാജിെവക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു.
എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന പ്രവൃത്തിയിൽ പ്രഥമദൃഷ്ട്യാ നിയമലംഘനം നടെന്നന്ന് കോടതി കണ്ടെത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 35 വർഷം മുമ്പ് സൊസൈറ്റി അംഗങ്ങൾക്ക് വീട് വെച്ചുനൽകാൻ 22 ഏക്കർ ഭൂമിക്ക് പട്ടയം നൽകിയിരുന്നു. രണ്ട് വർഷത്തിനുള്ളിൽ വീടുകൾ നിർമിക്കും എന്ന വ്യവസ്ഥയിലാണ് പട്ടയം നൽകിയത്. എന്നാൽ, ഇതുവരെ ഒരുപ്രവർത്തനവും അവിടെ നടന്നിട്ടില്ല.
വ്യവസ്ഥകൾ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ഈ ഭൂമി സർക്കാർ തിരികെ ഏറ്റെടുത്ത് ലൈഫ് പദ്ധതിയിൽ ഭവനരഹിതർക്ക് വീട് െവച്ച് നൽകണമെന്ന് പി. രാജു ആവശ്യപ്പെട്ടു. റവന്യൂ പുറമ്പോക്ക് ഭൂമിയിലേക്ക് റോഡ് നിർമിക്കാൻ നികത്തിയ തോട് പൂർവ സ്ഥിതിയിലാക്കണം. അതിൻറ െചലവ് എം.എൽ.എ, മേയർ എന്നിവരിൽനിന്ന് ഈടാക്കണം. ഈ വിഷയങ്ങൾ ഉയർത്തി തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുല പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെപ്റ്റംബർ നാലിന് കരിദിനാചരണവും ആറിന് സി.പി.ഐ മണ്ഡലം നേതാക്കളുടെ ഉപവാസ സമരവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.