ഗണിത അധ്യാപകനായി പി.വി. ശ്രീനിജിൻ എം.എൽ.എ
text_fieldsകിഴക്കമ്പലം: അധ്യാപകനായി പി.വി. ശ്രീനിജിന്‍ എം.എല്‍.എ കുട്ടികള്‍ക്ക് ക്ലാസെടുത്തു. കിഴക്കമ്പലം ഊരക്കാട് യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിെൻറ ശിലാസ്ഥാപനത്തിനാണ് കുന്നത്തുനാട് എം.എല്‍.എ എത്തിയത്. സമയം നീങ്ങാൻ അദ്ദേഹം ഒന്നാം ക്ലാസില്‍ ഗണിത അധ്യാപകനാകുകയായിരുന്നു. എം.എല്‍.എ ക്ലാസെടുത്തത് വിദ്യാർഥികളിൽ അത്ഭുതം ഉയര്‍ത്തി. മറ്റു അധ്യാപകര്‍ക്കും കൗതുകമായി.
ബുധനാഴ്ച ശിലാസ്ഥാപന പരിപാടിക്ക് അരമണിക്കൂർ മുമ്പ് എം.എല്‍.എ സ്കൂളിലെത്തി. പ്രധാനാധ്യാപകന് ഉണ്ണിയുടെ സമ്മതത്തോടെയാണ് ക്ലാസെടുത്തത്.
തുടര്‍ന്ന് നടന്ന ഉദ്ഘാടന യോഗത്തില്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അന്‍വര്‍ അലി അധ്യക്ഷതവഹിച്ചു. എം.എല്‍.എ ശിലാസ്ഥാപനം നിര്‍വഹിച്ചു.എം.കെ. അനില്‍കുമാര്‍, ടി.ടി. വിജയന്, കെ.കെ. ഏലിയാസ്, പി.വി. മോളി, എ.ഇ.ഒ സജിത്ത്കുമാര്‍, ഡാല്‍മിയ തങ്കപ്പന്, എം.കെ. സുരേന്ദ്രന്, പി.ടി.എ പ്രസിഡൻറ് കെ.ടി. ഷിബു, റസിയ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.