മഴക്കെടുതി: ജില്ലയിൽ 18 ക്യാമ്പുകൾ തുറന്നു; 685 പേരെ മാറ്റി
text_fieldsകൊച്ചി: മഴ ശക്തമായതോടെ ജില്ലയിൽ 685 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇതിനായി നാല് താലൂക്കിലായി 18 ക്യാമ്പുകൾ ആരംഭിച്ചു. 199 കുടുംബങ്ങളിൽനിന്നുള്ളവരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ആദ്യം 11 ക്യാമ്പിലായി 319 പേരായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ, വൈകീട്ടോടെ ക്യാമ്പുകളുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു. 282 പുരുഷന്മാരും 283 സ്ത്രീകളും 120 കുട്ടികളുമാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ 13 പേർ മുതിർന്ന പൗരന്മാരും ഒരാൾ ഭിന്നശേഷിക്കാരനുമാണ്.
ഫയർ ആൻഡ് റെസ്ക്യൂ കൺട്രോൾ റൂം
എറണാകുളത്ത് പലയിടത്തും വെള്ളം ഉയരുന്ന സാഹചര്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂവിന്‍റെ കൺട്രോൾ റൂം ജില്ല ഹെഡ്ക്വാർട്ടേഴ്സ്, കടവന്ത്ര കൂടാതെ ആലുവ, കോതമംഗലം എന്നിവിടങ്ങളിൽ ആരംഭിച്ചു. ക്ലബ് റോഡ് സ്റ്റേഷൻ ഓഫിസർ ഡെൽവിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആലുവ കൺട്രോൾ റൂമിന്‍റെ ചുമതല നൽകി.
സ്റ്റേഷൻ ഓഫിസർ കെ. കരുണാകരൻപിള്ളക്ക് കോതമംഗലം കൺട്രോൾ റൂമിന്‍റെ ചുമതല ഉണ്ടായിരിക്കും. ആലുവ - 0484 2624101, കോതമംഗലം - 0485 28 22420- ജില്ല ഫയർ ഓഫിസർ -9497 920115, കടവന്ത്ര കൺട്രോൾ റൂം - 9497920100, 9497920108.
താലൂക്ക് തിരിച്ചുള്ള വിവിധ ക്യാമ്പുകളിലെ അന്തേവാസികളുടെ എണ്ണം
ആലുവ
ചൂർണിക്കര എസ്.പി.ഡബ്ല്യു എൽ.പി സ്കൂൾ - 31
കുന്നുശ്ശേരി മുസ്ലിം മദ്റസ -37
വലേപുറം അംഗൻവാടി -6
കോതമംഗലം
കോതമംഗലം ടൗൺ യു.പി സ്കൂൾ -62
തൃക്കാരിയൂർ എൽ.പി സ്കൂൾ -15
പറവൂർ
ജി.യു.പി.എസ് കുറ്റിക്കാട്ടുകര -105
ഐ.എ.സി യൂനിയൻ ഓഫിസ് -177
എഫ്.എ.സി.ടി ഈസ്റ്റേൺ യു.പി സ്കൂൾ -35
ജി.എച്ച്.എസ് മുപ്പത്തടം -4
ജി.എൽ.പി.എസ് ചാലക്ക -37
എലന്തിക്കര ജി.എൽ.പി.എസ് -9
സെന്റ് ഫ്രാൻസിസ് എൽ.പി.എസ് കുത്തിയതോട് -19
സംഘമിത്ര ഹാൾ -13
മൂവാറ്റുപുഴ
കുറിയൻമല കമ്യൂണിറ്റി ഹാൾ -2
കടാതി എൻ.എസ്.എസ് കരയോഗം -24
ജെ.ബി സ്കൂൾ വാഴപ്പിള്ളി -89
എൽ.പി സ്കൂൾ ആവുനട -10
കുന്നത്തുനാട്
മാർത്തോമ എൽ.പി.എസ് കടക്കനാട് - 10
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.