നിരക്ക് വര്‍ധന: എറണാകുളം ജില്ലയിൽ പൊതു തെളിവെടുപ്പുമായി വൈദ്യുതി റെഗുലേറ്ററി കമീഷന്
text_fieldsകൊച്ചി: വൈദ്യുതി നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന് ജില്ലയില്‍ പൊതു തെളിവെടുപ്പ് നടത്തി. കമീഷന് ചെയര്മാന് ടി.കെ. ജോസിന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന തെളിവെടുപ്പില്‍ വ്യവസായ സ്ഥാപനങ്ങളിലെ വൈദ്യുതിനിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍, എയ്ഡഡ്, അണ്-എയ്ഡഡ് സ്കൂളുകളില്‍ ഒരേ നിരക്കിലുള്ള വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്തണമെന്ന് റെക്കഗ്നൈസ്ഡ് സ്കൂള്‍ അസോസിയേഷന് പ്രതിനിധി ആവശ്യപ്പെട്ടു. എച്ച്. ടി ആന്‍ഡ് ഇ.എച്ച്.ടി അസോസിയേഷന് പ്രതിനിധി കെ.പി. രാധാകൃഷ്ണന്, കെ.എസ്.ഇ.ബി എന്‍ജിനീയേഴ്സ് അസോസിയേഷന് പ്രതിനിധി ഷിനു സെബാസ്റ്റ്യന്‍, ബി.പി.സി.എല്‍ പ്രതിനിധി ആന്റണി സായ്, ഹിന്‍ഡാല്‍കോയുടെ എച്ച്. പ്രദീപ്, കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന് പ്രതിനിധി എന്‍. നന്ദകുമാര്‍ എന്നിവര്‍ വിശദനിര്ദേശങ്ങളുടെ അവതരണം നടത്തി.
വിവിധ വ്യവസായ സ്ഥാപനങ്ങളെയും സംഘടനകളെയും പ്രതിനിധാനം ചെയ്ത് എ. തസ്ലിന്, എം.എസ്. സജീവ്, പി.എം. സുജിത്, ടി. സിറാജ്, എം.എസ്. അശോകന്, എം.എസ്. സതീഷ് കുമാര്‍, ഷാജി സെബാസ്റ്റ്യന്‍, ഇ.എം. അനില്‍കുമാര്‍, സി.എസ്. നിതിന്‍, രഞ്ജിത് ജേക്കബ്, ജയദേവന് എന്നിവര്‍ നിര്‍ദേശങ്ങള്‍ അറിയിച്ചു.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊതുജനങ്ങളും വ്യവസായമേഖലകളിലെ പ്രതിനിധികളും കമീഷന് നിര്‍ദേശങ്ങള്‍ സമർപ്പിച്ചു.
വൈദ്യുതിനിരക്കുകള്‍ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാല് മേഖലയിലായാണ് കമീഷന് തെളിവെടുപ്പ് സംഘടിപ്പിക്കുന്നത്. തെളിവെടുപ്പില്‍ കമീഷന് അംഗങ്ങളായ ബി. പ്രദീപ്, അഡ്വ. എ.ജെ. വില്‍സണ്‍, കമീഷന് സെക്രട്ടറി സി.ആര്. സതീഷ് ചന്ദ്രന്, ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് പി.വി. ശിവപ്രസാദ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മേയ് 15 ന് തിരുവനന്തപുരത്താണ് അടുത്ത തെളിവെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.