പ്രളയഫണ്ട് തിരിമറി: വിഷ്ണുപ്രസാദ് തട്ടിെയടുത്തത് 68 ലക്ഷമെന്ന് ക്രൈംബ്രാഞ്ച്
text_fieldsകൊച്ചി: പ്രളയഫണ്ട് തിരിമറിയിൽ പ്രതി വിഷ്ണുപ്രസാദ് തട്ടിയെടുത്തത് 68 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്. കലക്ടറേറ്റിലെ മുൻ ജീവനക്കാരനായ വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാമത്തെ കേസിൽ ബുധനാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. ഉയർന്ന തുക ലഭ്യമാകും എന്ന് ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്.
വ്യാജ രസീതും സീലുകളും വിഷ്ണുപ്രസാദ് നിർമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. എന്നാൽ, ഈ തുക കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായി അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. രേഖകൾ സഹിതം 600 പേജുള്ള കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. വിഷ്ണു പ്രസാദ് മാത്രമാണ് നിലവിൽ ഈ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്ളത്.
അതേസമയം, സി.പി.എം നേതാക്കളടക്കം പ്രതികളായ ആദ്യ കേസില്‍ ആറു മാസത്തിന് ശേഷവും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ജൂൺ മൂന്നിനാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ െചയ്തത്. ഇതിലും ഒന്നാം പ്രതി കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദാണ്. പണാപഹരണം, വിശ്വാസ വഞ്ചന, ഗൂഢാലോചന അടക്കം അഞ്ചോളം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജ രസീതുകൾ വഴിയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തുമാണ് തുക തട്ടിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.