45 ഗ്രാമപഞ്ചായത്തുകളിൽ സംവരണ സാരഥികൾ
text_fieldsകൊച്ചി: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടികയായി. ജില്ലയിൽ 82 ഗ്രാമപഞ്ചായത്തിൽ 45 എണ്ണം സംവരണ വിഭാഗങ്ങൾക്കാണ്. 13 നഗരസഭകളിൽ ആറെണ്ണവും 14 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴെണ്ണവും സംവരണ പട്ടികയിലാണ്.
ഗ്രാമപഞ്ചായത്തിലെ 45 സംവരണത്തിൽ 37 സ്ത്രീ, മൂന്ന് പട്ടികജാതി സ്ത്രീ, നാല് പട്ടികജാതി ജനറൽ, ഒരു പട്ടികവർഗം ജനറൽ എന്നിങ്ങനെയാണ്. ബ്ലോക്ക്, നഗരസഭകളിൽ ഒന്നു വീതം പട്ടികജാതി വനിത സംവരണവും ബാക്കിയുള്ളവ വനിത സംവരണവുമാണ്. തൃക്കാക്കര, തൃപ്പൂണിത്തുറ, പറവൂർ, പിറവം, കൂത്താട്ടുകുളം, കളമശ്ശേരി (പട്ടികജാതി) നഗരസഭകളിലാണ് ഇത്തവണ വനിത ചെയർപേഴ്സൻ എത്തുക. പറവൂർ, ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി, പള്ളുരുത്തി, പാമ്പാക്കുട, വൈപ്പിൻ (പട്ടികജാതി) എന്നീ ബ്ലോക്കുകളിൽ സ്ത്രീ സംവരണവുമാണ് ഇത്തവണ.
സംവരണ പഞ്ചായത്തുകൾ
ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, കരുമാല്ലൂർ, വരാപ്പുഴ, തുറവൂർ, മഞ്ഞപ്ര, കറുകുറ്റി, കാഞ്ഞൂർ, അശമന്നൂർ, വേങ്ങൂർ, കൂവപ്പടി, ചൂർണിക്കര, കടമക്കുടി, എളങ്കുന്നപ്പുഴ, നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം, കുമ്പളങ്ങി, മുളന്തുരുത്തി, വടവുകോട്-, പുത്തൻകുരിശ്, ഐക്കരനാട്, കുന്നത്തുനാട്, പൈങ്ങോട്ടൂർ, പിണ്ടിമന, പല്ലാരിമംഗലം, കോട്ടപ്പടി, ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ, ചെങ്ങമനാട്, കുന്നുകര, പുത്തൻവേലിക്കര, ആവോലി, ആരക്കുഴ, ആയവന, മഞ്ഞള്ളൂർ. പട്ടികജാതി വനിത സംവരണം: -എടത്തല, കീഴ്മാട്, ഉദയംപേരൂർ.
പട്ടികജാതി ജനറൽ: -വാഴക്കുളം, കിഴക്കമ്പലം, തിരുവാണിയൂർ, പാറക്കടവ്. പട്ടികവർഗം ജനറൽ: -കുട്ടമ്പുഴ
പ്രതീക്ഷയറ്റ് 'സ്ഥാനാർഥികൾ'
കൊച്ചി: സംവരണ പട്ടിക പുറത്തുവന്നതോടെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം സ്വപ്നം കണ്ട് നടന്നവർ പലരും നിരാശയിലായി. തൃക്കാക്കര, കളമശ്ശേരി, തൃപ്പൂണിത്തുറ തുടങ്ങിയ നഗരസഭകൾ ഉൾെപ്പടെയാണ് ഇത്തവണ സംവരണപട്ടികയിൽ ഉൾപ്പെട്ടത്. കഴിഞ്ഞ തവണ സംവരണമായതിനാൽ ഇവ ജനറലിൽ വരുമെന്ന പ്രതീക്ഷയിൽ ഇരിക്കുകയായിരുന്നു സ്ഥലത്തെ പ്രധാന 'സ്ഥാനാർഥികൾ'.
പലരും ഇതിനകം അങ്കത്തട്ടിലേക്കിറങ്ങാനുള്ള ഒരുക്കവും തുടങ്ങിയിരുന്നു. എന്നാൽ, ഇതെല്ലാം തകിടം മറിച്ചാണ് സംവരണപ്രഖ്യാപനം. നിലവിൽ പട്ടികജാതി വനിത സംവരണമായിരുന്നു തൃക്കാക്കര നഗരസഭയിൽ.
അതുകൊണ്ടുതന്നെ, ഇത്തവണ ഉറപ്പായും ജനറലിലായിരിക്കും അധ്യക്ഷ സ്ഥാനം എന്ന പ്രതീക്ഷയിൽ ഇരുമുന്നണിയിെലയും പ്രധാനികൾ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ തയാറെടുപ്പിലായിരുന്നു. ഇത്തവണയും സംവരണം വന്നതോടെ പാർട്ടികൾ അധ്യക്ഷ സ്ഥാനത്തേക്ക്, ജയമുറപ്പുള്ള സീറ്റിൽ വനിതകളെ മത്സരിപ്പിക്കാനുള്ള െനട്ടോട്ടത്തിലാണ്. അധ്യക്ഷക്കുപ്പായം കിട്ടില്ലെന്ന് ഉറപ്പായതോടെ പല നേതാക്കളും മത്സരരംഗത്തുനിന്ന് തന്നെ പിന്മാറിയിട്ടുണ്ട്. വെറും കൗൺസിലർ ആകാനില്ലെന്നാണ് പലരുടെയും നിലപാട്.
നഗരസഭയായി 25 വർഷം പിന്നിട്ട കളമശ്ശേരിയിൽ അധ്യക്ഷ സ്ഥാനം രണ്ടുവട്ടം വനിത സംവരണമായിട്ടുണ്ടെങ്കിലും പട്ടിക വിഭാഗക്കാർക്ക് ലഭിച്ചിട്ടില്ലായിരുന്നു. വലിയ പ്രതീക്ഷയില്ലാതെയാണ് ഇരുമുന്നണിയും തെരഞ്ഞെടുപ്പിനായി തയാറെടുത്ത് വന്നത്. എന്നാലും കോൺഗ്രസിലെ പ്രമുഖ നേതാവിെൻറ നേതൃത്വത്തിൽ മത്സരിക്കാനുള്ള ഒരുക്കം ഒരു വഴിക്കുണ്ടായിരുന്നു. ഒപ്പം സംവരണമായാൽ ഉറച്ച സീറ്റിൽ ആളെ നിർത്തി ജയിപ്പിക്കാനും തയാറെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.