സഹകരണ മേഖലയെ തകർക്കാൻ ശ്രമമെന്ന് റവന്യു മന്ത്രി
text_fieldsമൂവാറ്റുപുഴ: രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയപ്പോൾ അതിനെ തരണം ചെയ്ത സഹകരണ പ്രസ്ഥാനത്തെ കുപ്രചരണങ്ങൾ നടത്തി തകർക്കാൻ ശ്രമിക്കുകയാണന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ .രാജൻ പറഞ്ഞു. മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിൻ്റെ പുതുതായി നിർമിച്ച എ.സി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാധാരണക്കാരുടെ ആശ്രയമായ സഹകരണ ബാങ്കുകൾ നാടിന്‍റെ പ്രധാന സാമ്പത്തിക സ്രോതസാണ്, ഭൂമിയില്ലാത്തവർക്കും വീടില്ലാത്തവർക്കും ഭൂമി കൊടുക്കുന്ന ശ്രമകരമായ ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ.ഇതിന് സഹായമാകുന്ന പ്രസ്ഥാനമാണ് ഹൗസിംഗ് സഹകരണ സംഘങ്ങളുൾപ്പെടെയുള്ള സഹകരണ മേഖല. ചില തെറ്റായ വസ്തുതകളെ മാത്രം ചൂണ്ടിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ പിന്നോട്ടടിപ്പിയ്ക്കുവാനുള്ള ചർച്ചകളാണ് ചിലർ നടത്തുന്നത്.
നാടിന്‍റെ പുരോഗതിയിൽ കൂടുതൽ മുന്നേറിയ സഹകരണ പ്രസ്ഥാനത്തെ തകർക്കാനാവില്ലെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഓഫീസ് ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്‍റെ ഗോപി കോട്ടമുറിയ്ക്കല്‍ നിര്‍വ്വഹിച്ചു.. സംഘം പ്രസിഡന്റ് കെ.എ.നവാസ് അധ്യക്ഷത വഹിച്ചു. സംഘം വൈസ്പ്രസിഡന്റ് വി.കെ.വിജയന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി വി.പി.പ്രസന്നകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍എം.എല്‍.എമാരായ ബാബു പോള്‍, എല്‍ദോ എബ്രഹാം, മൂവാറ്റുപുഴ എം.സി.എസ്.ആശുപത്രി പ്രസിഡന്‍റ് പി.എം.ഇസ്മയില്‍, എന്‍.അരുണ്‍, യു.ആര്‍.ബാബു, വി.കെ.ഉമ്മര്‍, ടി.എം.ഹാരീസ്, എം.വി.സുരേഷ് കുമാർ, കെ.സജീവ് കര്‍ത്ത, സി.പി.രമ, ജയമോന്‍.യു.ചെറിയാന്‍, രഞ്ജിത്ത് രാജ് പി, കിഷോര്‍.എന്‍.എം, സുജയ് സലീം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.