ലാലേട്ടന് സ്നേഹസമ്മാനമായി വേണുവിെൻറ റിക്ഷ
text_fieldsമട്ടാഞ്ചേരി: നടൻ മോഹൻലാലിെൻറ ആവശ്യപ്രകാരം പഴമയുടെ സ്മരണയുണർത്തുന്ന റിക്ഷ നിർമിച്ച് വേണു വേലായുധൻ. ഒരു സിനിമക്ക് കൊച്ചിയിലെ വ്യാപാരി മുമ്പ് ഉപയോഗിച്ചിരുന്ന റിക്ഷ 2007ൽ വേണു സിനിമ സെറ്റിലെത്തിച്ചിരുന്നു. ഇത് കണ്ട മോഹൻലാൽ വേണുവിനോട് ഇത്തരമൊരു വണ്ടി ആവശ്യപ്പെട്ടു. മാസങ്ങൾക്കകം നിർമിച്ചുനൽകിയ റിക്ഷ ഇന്നും ലാലിെൻറ െചെന്നെയിലെ വീട്ടിലുണ്ട്.
ഒരു റിക്ഷകൂടി വേണമെന്ന് ലാലേട്ടൻ ആഗ്രഹം അറിയിച്ചയേതാടെ ചെറളായി കോച്ചേരി ജി.വി.പി സൈക്കിൾസിലെ വേണു രണ്ടാം ലോക്ഡൗൺ റിക്ഷ നിർമാണത്തിന് മാറ്റിവെക്കുകയായിരുന്നു. ജപ്പാൻ റിക്ഷയുടെ രൂപത്തിൽ പുതിയത് തയാറാക്കിയത്.
എട്ടടി ഉയരമുള്ള റിക്ഷക്ക് 60 ഇഞ്ച് വ്യാസമുള്ള രണ്ട് വീൽ, 24 ഇഞ്ച് വീതിയിൽ ഇരിപ്പിടം, ആറടി നീളത്തിൽ വലിക്കാനുള്ള തേക്കിലും പിച്ചളയിലും തീർത്ത കമ്പ്, പിച്ചള ബെല്ല്, ഇരുവശത്തും വിളക്കുകൾ എന്നിവയുണ്ട്.
ഞായറാഴ്ച മോഹൻലാലിന് കൈമാറും. ഒന്നര പതിറ്റാണ്ടായുള്ള സൗഹൃദത്തിെൻറ പ്രതീകമാണ് റിക്ഷയെന്ന് വേണു 'മാധ്യമ'ത്തോട് പറഞ്ഞു. സിനിമ െസറ്റുകൾക്ക് സൈക്കിൾ റിക്ഷയും വലിയ വീൽ സൈക്കിളുമടക്കം കൗതുകമുണർത്തുന്ന ഒട്ടേറെ നിർമാണങ്ങൾ വേണു ചെയ്തിട്ടുണ്ട്. '80കളിൽ മനുഷ്യൻ മനുഷ്യനെ വലിച്ചുകൊണ്ടുപോകുന്ന ഈ വണ്ടി നിർത്തലാക്കി. പിന്നീട് ചരക്കുനീക്കത്തിന് ഉപയോഗിച്ചിരുന്നു. 1990 ഓടെ റിക്ഷ പൂർണമായും ഓർമയിൽ മറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.