റോഡിന്‍റെ ശോച്യാവസ്ഥ; എട്ടാം ക്ലാസുകാരിയുടെ കത്തിൽ നടപടിയുമായി മന്ത്രിയുടെ ഓഫിസ്
text_fieldsപള്ളുരുത്തി: റോഡിെൻറ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രിക്ക് കത്തയച്ച വിദ്യാർഥിക്ക് മന്ത്രി ഓഫിസിൽനിന്ന് മറുപടിയെത്തി. കുമ്പളങ്ങി പഞ്ചായത്തിലെ എം.വി. രാമൻ റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുമ്പളങ്ങി ഔവർ ലേഡി ഓഫ് ഫാത്തിമ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അക്യൂന റോസ് മന്ത്രി മുഹമ്മദ് റിയാസിന് കത്തയച്ചത്.
കത്ത് ലഭിച്ചയുടൻ മന്ത്രിയുടെ ഓഫിസിൽനിന്ന് അക്യൂനക്ക് വിളിയെത്തി. റോഡിന്‍റെ അവസ്ഥ ചോദിച്ച് മനസ്സിലാക്കിയ അധികൃതർ വിഷയത്തിൽ അടിയന്തര പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. വിഷയം തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയുമായി പങ്കുവെച്ച് റോഡ് പുനർ നിർമിക്കാൻ നടപടിയുണ്ടാകുമെന്ന് വിദ്യാർഥിയോട് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
വർഷങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡാണ് എം.വി. രാമൻ റോഡ്. പഞ്ചായത്തിനാണ് ഈ റോഡിന്‍റെ നിർമാണ ചുമതല. മന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശ പ്രകാരം റോഡ് നിർമിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.