ഇനിയും നടപ്പാക്കാതെ റോഡ് സുരക്ഷ റിപ്പോർട്ട്
text_fieldsമൂവാറ്റുപുഴ: എം.സി റോഡിലെ മൂവാറ്റുപുഴ മേഖലയിൽ വർധിച്ചുവരുന്ന വാഹനാപകടങ്ങൾ തടയാൻ ലക്ഷ്യമിട്ട് ശാസ്ത്രീയമായ രീതിയിൽ നടത്തിയ സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ട് ആറു വർഷം പിന്നിടുമ്പോഴും നടപ്പായിട്ടില്ല. ദിനേനയെന്നോണം അപകടങ്ങൾ നടക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ടിലെ നിർദേശങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമായി.
വർഷങ്ങളായി എം.സി റോഡിലെ തൃക്കളത്തൂർ മുതൽ പേഴക്കാപ്പിള്ളി പള്ളിപ്പടി വരെയുള്ള നാലുകിലോമീറ്റർ ദൂരത്ത് അപകടങ്ങൾ നിത്യസംഭവമാണ്. അപകടങ്ങൾ തുടർക്കഥയായി മാറിയതോടെ പ്രതിഷേധം ഉയർന്നു. തുടർന്ന് 2018ൽ സർക്കാർ നിർദേശത്തെതുടർന്ന് വിദഗ്ധ സമിതി സ്ഥലങ്ങൾ സന്ദർശിച്ച് സമർപ്പിച്ച റിപ്പോർട്ടാണ് അഞ്ചുവർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തത്.
സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 40 ലക്ഷം രൂപയുടെ കർമപദ്ധതി തയാറാക്കി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജില്ല കലക്ടർക്ക് നൽകിയെങ്കിലും ഒരുനടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മേഖലയിൽ ദിനേനയെന്നോണം അപകടം പെരുകുകയും ഗതാഗതക്കുരുക്കും രൂക്ഷമാകുകയുമാണ്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് നടപ്പാക്കാത്തത് വീണ്ടും ചർച്ചയാകുകയാണ്.
നിയോജക മണ്ഡലത്തിലെ മൂവാറ്റുപുഴ സര്ക്കിൾ പരിധിയിലും കല്ലൂർക്കാട് സർക്കിൾ പരിധിയിലുമായി കഴിഞ്ഞ രണ്ടുവർഷത്തിനിടെ അപകടത്തിൽ പൊലിഞ്ഞത് 35ഓളം പേരാണെന്നാണ് ഔദ്യോഗിക കണക്ക്. അപകടത്തിൽപെട്ട് ശരീരം തളർന്നുപോയവരുടെയും അംഗഭംഗം വന്നവരുടെയും എണ്ണം നൂറിൽ കവിയും.
പല കുടുംബങ്ങളും അപകടം മൂലം അനാഥമായി. മോട്ടോർ വാഹന വകുപ്പ്, റവന്യൂ വകുപ്പ്, പൊലീസ്, പൊതുമരാമത്ത് വകുപ്പ്, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ റോഡുകളിലെ അപകട മേഖലകൾ പരിശോധിച്ച് അപകടം കുറക്കാൻ ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ നിർദേശമുണ്ടായിരുന്നുവെങ്കിലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയത്.
മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങളും മരണങ്ങളും നടക്കുന്നത് തൃക്കളത്തൂർ, പേഴക്കാപ്പിള്ളി മേഖലകളിലാണ്. പെരുമ്പാവൂർ മുതൽ-മൂവാറ്റുപുഴ വരെയുള്ള 20 കി.മീ. ദൂരത്തിൽ എട്ടിടങ്ങൾ വിദഗ്ധ സംഘത്തിന്റെ പരിശോധനയിൽ അപകടമേഖലകളായി കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ അപകടങ്ങൾ കുറക്കാൻ നിര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.