ഓട ശുചീകരണത്തിന് യന്ത്രമനുഷ്യൻ
text_fieldsഎറണാകുളം ടി.ഡി റോഡിെല മാൻഹോൾ റോബോട്ടിനെ ഉപയോഗിച്ച് വൃത്തിയാക്കുന്നു
കൊച്ചി: നഗരത്തിലെ ഓടകൾ ശുചീകരിക്കാൻ കൊച്ചിയിൽ റോബോട്ട് ഇറങ്ങി. ജല അതോറിറ്റിയുടെ നേതൃത്വത്തിലാണ് ടി.ഡി റോഡിൽ 'യന്ത്രമനുഷ്യനെ' മാൻഹോളിൽ ഇറക്കി ശുചീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് നടത്തിയ പരീക്ഷണം കൊച്ചിയിലും വിജയിച്ചു.
തിരുവനന്തപുരം ആസ്ഥാനമായ ജൻറോബോട്ടിക്സ് ഇന്നവേഷൻസിെൻറ ബന്ധികൂട്ട് റോബോട്ടുകളെയാണ് കൊച്ചിയിലെ ഓടകളിൽ അടിഞ്ഞുകൂടിയ മാലിന്യം പുറത്തെടുക്കാൻ ചൊവ്വാഴ്ച നിയോഗിച്ചത്.
കോവിഡ് നാളുകളിൽ ശുചീകരണം മുടങ്ങിയതോടെ നഗരത്തിലെ ഓടകളിൽ വൻതോതിലാണ് മാലിന്യം കുമിഞ്ഞുകൂടിയത്. ഇതിൽ 70 ശതമാനവും പ്ലാസ്റ്റിക്, മാസ്കുകൾ, കൈയുറകൾ, മരുന്നുകുപ്പികൾ, സിറിഞ്ചുകൾ തുടങ്ങിയവയാണ്. ഇത് തൊഴിലാളികൾ ശുചീകരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുന്നതരത്തിലാണ് റോബോട്ടിെൻറ സാങ്കേതികവിദ്യ. മാൻഹോളുകളിൽ അടിഞ്ഞുകൂടിയ വിഷവാതകങ്ങളെ തിരിച്ചറിയാനും കഴിവുണ്ട്. വിഷവാതകത്തിെൻറ അളവ് ഓപറേറ്റർക്ക് റോബോട്ടിൽനിന്ന് മനസ്സിലാക്കാനാകും. നൈറ്റ്വിഷൻ കാമറകൾ ഉൾപ്പെടെ റോബോട്ടിനുണ്ട്. ശുചീകരണം വിജയകരമായാൽ കൂടുതൽ റോബോട്ടുകളെ എത്തിക്കാനാണ് ജല അതോറിറ്റി ലക്ഷ്യമിടുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.