കടയുടമയുടെ ‘ഡിയര്‍’ ആയി പൂവന് കോഴി
text_fieldsശ്രീമൂലനഗരം: വിൽപനക്ക് കൊണ്ടുവന്ന ബ്രോയിലർ കോഴി കടയുടമയുടെ പ്രിയങ്കരനായി മാറി. പുതിയ റോഡില്‍ ഗ്രാന്റ് ചിക്കന്‍ സെന്റര്‍ നടത്തുന്ന റഫീഖ് പൂവന്‍കോഴിയെ അപ്പുവെന്നാണ് വിളിക്കുന്നത്. 90 ദിവസങ്ങള്‍ക്ക് മുമ്പ്, തീന്മേശകളില് വിഭവമാക്കാന്‍ കൊണ്ടുവന്ന നൂറില്‍പരം കോഴികളിലൊന്നായിരുന്നു ഈ പൂവൻ.
പല തവണ ആവശ്യക്കാര്‍ എത്തിയെങ്കിലും തൂക്കം തികയാത്തതിനാല്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ട് നിൽക്കുകയായിരുന്നു. സാധാരണ ബ്രോയിലര്‍ കോഴികള്‍ 60 ദിവസം കഴിഞ്ഞാല്‍ അവശരാവാറുണ്ട്.
ഒരു ക്ഷീണവും ഇല്ലാതെ കടയുടമയുടെ ‘ഡിയര്‍’ ആയി മാറിയ പൂവന് ഇപ്പോള്‍ കടയില്‍ പ്രത്യേകം തയ്യാറാക്കിയ കുട്ടിലാണ് കഴിയുന്നത്. കൂടെയുളള മറ്റു കോഴികള്‍ക്ക് കത്തി വീഴുമ്പോൾ അപ്പു മൂകസാക്ഷിയായി കൂട്ടിലുണ്ടാവും. അപൂർവ ചങ്ങാത്തതിലായ അപ്പുവിനെ അറുക്കാതെ സംരക്ഷിക്കാനുള്ള തീരുമാനത്തിലാണ് റഫീക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.