കരിമണൽ ഖനനം: അനുമതിയില്ലാതെ സ്പൈറൽ യൂനിറ്റ് നിർമാണം
text_fieldsആറാട്ടുപുഴ: ജനരോഷവും പഞ്ചായത്തിെൻറ വിലക്കും ലംഘിച്ച് ആറാട്ടുപുഴ തീരത്ത് കരിമണൽ ഖനന നീക്കം തകൃതി.പഞ്ചായത്തിനെ നോക്കുകുത്തിയാക്കി നടത്തുന്ന നീക്കത്തിനെതിരെ നടപടി ശക്തമാക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. ധാതുമണൽ വേർതിരിക്കുന്നതിന് വലിയഴീക്കൽ ഭാഗത്ത് നിയമവിരുദ്ധമായി സ്ഥാപിച്ച സ്പൈറൽ യൂനിറ്റ് നീക്കണമെന്ന് ഗ്രാമപഞ്ചായത്ത് അവശ്യപ്പെട്ടിരിക്കുകയാണ്.
ചവറ ഐ.ആർ.ഇ.എൽ ചീഫ് ജനറൽ മാനേജർക്കാണ് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകിയത്. അഴീക്കൽ പൊഴിയിൽനിന്ന് ധാതുമണൽ വേർതിരിച്ച് കൊണ്ടുപോകാനും സ്പൈറൽ യൂനിറ്റ് സ്ഥാപിക്കാനും അനുമതി തേടിയെങ്കിലും പഞ്ചായത്ത് അനുമതി നൽകിയിരുന്നില്ല. ഇക്കാര്യം പലതവണ കമ്പനിയെ രേഖാമൂലം അറിയിച്ചെങ്കിലും ഇതുവരെ മറുപടി നൽകിയില്ലെന്നും കത്തിൽ പരാമർശിക്കുന്നു. പഞ്ചായത്തിെൻറ വിലക്ക് ലംഘിച്ചാണ് സ്പൈറൽ യൂനിറ്റിെൻറ നിർമാണം നടന്നുവന്നത്. ഇതിനെതിരെ ജനരോഷം ശക്തമായതിനെത്തുടർന്നാണ് പഞ്ചായത്ത് വീണ്ടും ഐ.ആർ.ഇക്ക് കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.