ശരത്തിന്‍റെ മരണം:പൊലിഞ്ഞത് കുടുംബത്തിെൻറ പ്രതീക്ഷ
text_fieldsമട്ടാഞ്ചേരി: മെഡിക്കൽ വിദ്യാർഥി എം.എസ്. ശരത്തിെൻറ മരണത്തോടെ പൊലിഞ്ഞത് ഒരുകുടുംബത്തിെൻറ പ്രതീക്ഷ. കൊച്ചി പറവാന ജങ്ഷനുസമീപം ആലാത്തുക്കുറ്റി റോഡിൽ മങ്ങാട്ടുപറമ്പ് വീട്ടിൽ എം.കെ. സുനിൽ കുമാറിെൻറ മകൻ കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥി എം.എസ്. ശരത്തിനെയാണ് ബുധനാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പിതാവും സഹോദരൻ ശശിയും സുഹൃത്തും കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. പഠിക്കാൻ മിടുക്കനായിരുന്ന ശരത്തിന് മെറിറ്റിലാണ് എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ചത്. പ്രമേഹം ഉണ്ടെന്നതൊഴിച്ചാൽ മറ്റു അസുഖം ശരത്തിന് ഉണ്ടായിരുന്നില്ല.
മരണകാരണം അറിയാൻ വീട്ടുകാരും നാട്ടുകാരും ഉത്കണ്ഠയോടെ കാത്തിരിക്കുകയാണ്. പിതാവ് ഒരു ചെറിയ വർക്ക്ഷോപ് നടത്തിയാണ് കുടുംബത്തെ പോറ്റുന്നത്. ഒരുമാസം മുമ്പ് ശരത് വീട്ടിൽ വന്നുപോയിരുന്നു. മാതാവ്: പരേതയായ ഗീത. സഹോദരൻ: സരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.