ഭീതിയുടെ മുള് മുനയിലാക്കിയ പ്രളയ ദുരിതക്കാഴ്ചക്കും സുബ്ഹാനും ഇന്ന് രണ്ടാണ്ട്
text_fieldsചെങ്ങമനാട്: നാടിനെ നടുക്കിയ 2018ലെ മഹാപ്രളയത്തില്‍ ഹെലികോപ്ടറില്‍ സാഹസികമായി പകര്‍ന്ന് നാവിക സേന ആശുപത്രിയില്‍ സാജിത ജന്മം നല്കിയ 'സുബ്ഹാന്' തിങ്കളാഴ്ച രണ്ട് വയസ്. ചെങ്ങമനാട് പനയക്കടവ് കളത്തിങ്കല്‍ വീട്ടില്‍ ജബല്‍.കെ ജലീലിെൻറ ഭാര്യ സാജിതയാണ് പ്രളയം സാഗരമാക്കിയ ചൊവ്വാര കൊണ്ടോട്ടി ജുമാമസ്ജിദിന് മുകളില്‍ നിന്ന് നാടിനെയൊന്നാകെ മുള് മുനയിലാക്കി നാവിക സേന ഹെലികോപടറില്‍ കറങ്ങിപ്പറന്ന് മണിക്കൂറുകള്‍ക്കകം മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.
സാജിത കൊണ്ടോട്ടിയിലെ വീട്ടില്‍ കഴിയുമ്പോഴാണ് ആഗസ്റ്റ് 15ന് വീടും പരിസരവും വെള്ളം കയറാന്‍ തുടങ്ങിയത്. അതോടെ നാട്ടുകാര്‍ക്കൊപ്പം സാജിതയുടെ കുടുംബവും മസ്ജിദിലെ മദ്രസയിലെ ദുരിതാശ്വാസ ക്യാമ്പിലത്തെുകയായിരുന്നു. ഒന്നാം നിലയില്‍ വെള്ളം കയറിയതോടെ എല്ലാവരും രണ്ടാം നിലയിലേക്ക് കയറി. പൂര്‍ണ ഗര്‍ഭിണിയായ സാജിതയുടെ പ്രസവ തീയതി ആഗസ്റ്റ് 20നായിരുന്നു ഡോക്ടര്‍ സൂചിപ്പിച്ചിരുന്നത്. 16ാം തീയതി രാത്രി 11 മുതല്‍ പ്രസവ വേദന തുടങ്ങി. സമീപ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ആശുപത്രികളിലത്തൊന്‍ അസാധ്യമായി. പ്രസവ വേദന കലശലായി. വീട്ടുകാരും നാട്ടുകാരും ജനപ്രതിനിധികളും മറ്റ് എല്ലാ തുറകളിലുമുള്ളവര്‍ സാജിതയെ ആശുപത്രിയിലത്തെിക്കാന്‍ പല വഴികളും അന്വേഷിച്ചു.
എന്നാല്‍ എല്ലാ ശ്രമങ്ങളും വിഫലമായി. ഒടുവിലാണ് നാവിക സേനയുടെ സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍ എത്ര കാത്തിരുന്നിട്ടും നാവിക സേനയത്തെിയില്ല. 17ന് പുലര്‍ച്ചെ മുതല്‍ പരിസരത്ത് സാജിതയെ തേടിയത്തെിയ ഹെലികോപ്ടര്‍ സ്ഥലമറിയാതെ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. ഈ സമയം സാജിത വേദനകൊണ്ട് പുളയുകയും ക്യാമ്പിലുള്ളവര്‍ പ്രാര്‍ഥനയും കരച്ചിലും മറ്റുമായി ദു:ഖ സാന്ദ്രമായ അന്തരീക്ഷം തീര്‍ക്കുകയായിരുന്നു.
ഒടുവില്‍ 8.30ഓടെ നാട്ടുകാര്‍ മസ്ജിദിന് മുകളില്‍ കയറി ഒച്ച വെക്കുകയും ചുവന്ന തുണി നാട്ടി അപകട സൂചന കാണിക്കുകയും ചെയ്തതോടെയാണ് സേനയുടെ ശ്രദ്ധയില്‍പ്പെടുകയും മസ്ജിദിന് മുകളില്‍ നിര്‍ത്തിയ ഹെലികോപ്ടര്‍ നിന്ന് സേനയുടെ ഡോക്ടര്‍ മഹേഷും, കമാന്‍ഡര്‍ ഓഫീസറും ഇറങ്ങി സ്ഥിതി ഗതി വിലയിരുത്തി. ഹെലികോപ്ടറില്‍ തൂങ്ങുമ്പോള് ശ്രദ്ധിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളും ധൈര്യവും അവര്‍ സാജിതക്ക് നല്കി. അങ്ങനെ അരയില്‍ ചുറ്റിയ ബെല്‍റ്റില്‍ കറങ്ങിക്കിടന്ന സാജിതയെ ഹെലികോപ്ടറിലേക്ക് പൈലറ്റ് വിജയ്വര്‍മ്മ തൂക്കിയെടുക്കുമ്പോള്‍ നാടൊന്നാകെ ശ്വാസമടക്കി പ്രാര്ഥിക്കുകയായിരുന്നു.
കൊച്ചിയിലെ നാവിക സേന ആശുപത്രിയില്‍ 9.30ഓടത്തെിയ സാജിത ഉച്ചക്ക് 2.12നന് സുഖ പ്രസവത്തിലൂടെയാണ് സുബ്ഹാന് ജന്മം നല്‍കിയത്. 12 ദിവസം ഉമ്മയും കുഞ്ഞും 12 ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. സേന ആശുപത്രി കമാന്‍ഡിങ് ഓഫീസര്‍ സുഭാഷാണ് കുഞ്ഞിന് ' സുബ്ഹാന്' എന്ന് പേര് വിളിച്ചത്.
കഴിഞ്ഞ വര്‍ഷം സേന അധികൃതരും മറ്റും സുബ്ഹാെൻറ ജന്മ ദിനം ആഘോഷിക്കാനത്തെിയെങ്കിലും ഇത്തവണ കോവിഡ് 19ന്‍െറ പശ്ചാതലത്തില്‍ അതെല്ലാം ഒഴിവാക്കുകയായിരുന്നു. മുഹമ്മദ് നഹീം, മുഹമ്മദ് നുഹൈം എന്നിവരാണ് സുബ്ഹാെൻറ മൂത്ത സഹോദരങ്ങള്‍.
റിപ്പോർട്ടർ: മുഹമ്മദലി ചെങ്ങമനാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.