കനാലുകളിലെ മാലിന്യം മേയ് 15നുമുമ്പ് നീക്കണം – ഹൈകോടതി
text_fieldsെകാച്ചി: പേരണ്ടൂരടക്കം കനാലുകളിലെ ചളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് മേയ് 15നുമുമ്പ് നീരൊഴുക്ക് സുഗമമാക്കണമെന്ന് ൈഹകോടതി. മാലിന്യനീക്കത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമല്ലെന്നിരിക്കെ ഇത് ചെയ്യാത്തതിന് ഒരു ന്യായീകരണവും കോടതിയിൽ ഉന്നയിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഉത്തരവ്.
മഴക്കാലം അടുത്തിട്ടും പേരണ്ടൂർ കനാലിലെ ചളിനീക്കി നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. മഴക്കാലത്തിന് മുമ്പുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കോർപറേഷൻ കോടതിയെ അറിയിച്ചു.
2018ലെയും 2019ലെയും വെള്ളപ്പൊക്കം കണക്കിലെടുക്കുമ്പോൾ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിനെ ചെറുതായി കാണാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട ആദ്യ റിപ്പോർട്ട് ഏപ്രിൽ എട്ടിനകം ഫയൽ ചെയ്യണമെന്നും കോടതി നിർദേശിച്ചു. ഹരജികൾ വീണ്ടും എട്ടിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.