പൈപ്പിലൂടെ മലിനജലം; ഒറ്റയാൾ സമരം നടത്തി
text_fieldsപള്ളുരുത്തി: പെരുമ്പടപ്പ് പ്രദേശത്തെ കുടിവെള്ള പൈപ്പിലൂടെ കഴിഞ്ഞ ഒരു മാസത്തോളമായി മലിനജലം വരുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റിക്ക് മുന്നിൽ പൊതുപ്രവർത്തകെൻറ ഒറ്റയാൾ സമരം.
ബി.ജെ.പി തൃപ്പൂണിത്തുറ നിയോജക മണ്ഡലം സെക്രട്ടറി കെ.കെ. റോഷൻ കുമാറാണ് കരുവേലിപ്പടി ജലഅതോറിറ്റി ഓഫിസിന് മുന്നിൽ നാലുമണിക്കൂറോളം കുത്തിയിരിപ്പ് നടത്തിയത്.
തകർന്ന പൈപ്പ് മാറ്റുന്ന നടപടി തിങ്കളാഴ്ച ആരംഭിക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയതിനെത്തുടർന്ന് സമരം പിൻവലിച്ചു. പെരുമ്പടപ്പ് വി.എൻ. പുരുഷൻ റോഡ് ആൻറണി മെമ്മോറിയൽ ഹാളിന് പിൻഭാഗത്ത് നൂറോളം വീടുകളിൽ ദുർഗന്ധം വമിക്കുന്ന വെള്ളമാണ് ലഭിക്കുന്നത്. നേരിട്ടും രേഖാമൂലവും പരാതി നൽകിയിട്ടും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറായില്ലെന്ന് റോഷൻ കുമാർ പറഞ്ഞു.
മാധ്യമപ്രവർത്തകൻ കെ.ബി. സലാം ഉദ്ഘാടനം ചെയ്തു. കെ.ബി. അഷ്റഫ്, വി.കെ. സുദേവൻ, വേണു കെ. പൈ, സുധി മട്ടാഞ്ചേരി എന്നിവർ സമരത്തിന് പിന്തുണയുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.