സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ആക്രമിച്ച പ്രതിയെ എസ്.എഫ്.ഐ തിരിച്ചെടുത്തു
text_fieldsകരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറത്ത് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തെയും സഹോദരനെയും ലഹരി മാഫിയ സംഘം വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായതിനെതുടർന്ന് അച്ചടക്ക നടപടി നേരിട്ട എസ്.എഫ്.ഐ ജില്ല നേതാവിനെ ജില്ല കമ്മിറ്റിയിൽ തിരിച്ചെടുത്തു.
സി.പി.എം മാട്ടുപുറം ബ്രാഞ്ച് കമ്മിറ്റി അംഗമായ മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് നവാസ്, സഹോദരൻ എന്നിവരെ കഴിഞ്ഞ ജനുവരി 29ന് രാത്രി ആറംഗ സംഘം വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കയറി ആക്രമിച്ച കേസിൽ റിമാൻഡിലായ അഖിൽ ആനന്ദാണ് വീണ്ടും ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തലക്കും കൈയിലും വെട്ടേറ്റ ഷാനവാസ് ഏറെ നാളത്തെ ചികിത്സക്കുശേഷവും ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ല. നവാസിനെ വെട്ടി വീഴ്ത്തിയ ശേഷമാണ് ഷാനവാസിന്റെ വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ച് ആക്രമിച്ചത്. ആക്രമണം നടത്തിയ ലഹരി ഗുണ്ട മാഫിയകൾക്ക് നവാസിന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും സഹായങ്ങൾ ചെയ്യുകയും നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായ അഖിൽ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഇയാളെ വ്യാഴാഴ്ച നടന്ന ജില്ല സമ്മേളനത്തിലാണ് തിരികെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.