'കൈയും തലയും പുറത്തിടാം' ; സ്വകാര്യബസ് ഉടമകളുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
text_fieldsഅങ്കമാലി: കോവിഡിെൻറയും ലോക്ഡൗണിെൻറയും പശ്ചാത്തലത്തില്‍ സ്വകാര്യബസ് ഉടമകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വരച്ചുകാട്ടുന്ന 'കൈയും തലയും പുറത്തിടാം' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അങ്കമാലി, കാലടി, കൊരട്ടി, അത്താണി മേഖല ബസ് ഓപറേറ്റേഴ്സ് അസോസിയേഷനിലെ പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമാണ് അഭിനേതാക്കള്‍.
അഞ്ചു മാസത്തോളം കട്ടപ്പുറത്തായ സ്വകാര്യബസുകള്‍ ആര്‍ക്കും പ്രയോജനമില്ലാതെ നശിക്കുന്നതിെൻറയും ബസ് ഉടമകള്‍ ജീവിതം തള്ളിനീക്കാന്‍ മാര്‍ഗമില്ലാതെ അലയുന്നതിെൻറയും നൊമ്പരക്കാഴ്ചയാണ് ചിത്രം ചൂണ്ടിക്കാട്ടുന്നത്. ഒടുവില്‍ ജീവകാരുണ്യ മേഖലക്ക് ബസ് വിട്ടുനല്കുമ്പോഴുണ്ടാകുന്ന മനഃശാന്തിയിലാണ് ചിത്രം അവസാനിക്കുന്നത്.
ഗിരീഷ് കുഴൂര്‍ സംവിധാനവും സുമന് ഭാരതി രചനയും നിര്‍വഹിച്ച ചിത്രത്തില്‍ ബസ് ഉടമകളായ ഡേവീസ് അങ്കമാലി, ജോബി നെല്ലിശ്ശേരി, ഷെര്‍ളി പോള്‍, നൈജോ എബ്രഹാം, സജി സെബാസ്റ്റ്യന്‍, പ്രസൻറ്സ് ജോബി, സജീവ് (ത്രീസ്റ്റാര്‍), അനി (നവീന്‍) എന്നിവരാണ് അഭിനയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.