എറണാകുളത്തും സിക വൈറസ്
text_fieldsകൊച്ചി: ജില്ലയിൽ ഒരാൾക്ക് സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തകയായി ജോലിനോക്കുന്ന 34 വയസ്സുള്ള വാഴക്കുളം സ്വദേശിനിക്കാണ് രോഗം ബാധിച്ചത്. ഇവർ ഈ മാസം 12ന് തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിയശേഷം രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 14ന് സാംപിൾ ശേഖരിച്ചു.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കുടുംബാംഗങ്ങൾക്കാർക്കും രോഗലക്ഷണം ഇല്ല. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ജില്ലതല ഉദ്യോഗസ്ഥർ പ്രദേശത്ത് സന്ദർശനം നടത്തുകയും ആർ.ആർ.ടി യോഗം ചേരുകയും ചെയ്തു. ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിെൻറയും വാഴക്കുളം കുടുംബാരോഗ്യകേന്ദ്രത്തിെൻറയും നേതൃത്വത്തിൽ പ്രദേശത്ത് ഫോഗിങ്, ഇൻഡോർ സ്പ്രേയിങ് തുടങ്ങിയ കൊതുക് നശീകരണപ്രവർത്തനങ്ങൾ നടത്തിവരുന്നു.
പ്രദേശത്തെ ഗർഭിണികളായ സ്ത്രീകളെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്ത് സിക റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. രോഗാണുബാധയുള്ള ഈഡിസ് കൊതുകിെൻറ കടി ഏല്‍ക്കുന്നതിലൂടെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.