സ്വന്തം കേസിൽ നേരിട്ട് വാദം നടത്തി സിസ്റ്റർ ലൂസി കളപ്പുര
text_fieldsകൊച്ചി: പൊലീസ് സംരക്ഷണം തേടി നൽകിയ ഹരജിയിൽ ഹൈകോടതി മുമ്പാകെ വാദം നടത്തി സിസ്റ്റർ ലൂസി കളപ്പുര. സ്വന്തം കേസിന് ഒരു കന്യാസ്ത്രീതന്നെ അഭിഭാഷകനില്ലാതെ വിഡിയോ കോൺഫറൻസ് മുഖേന നേരിട്ട് ഹാജരായി വാദിച്ച അപൂർവസംഭവം ജസ്റ്റിസ് രാജ വിജയരാഘവെൻറ കോടതിയിലാണ് ബുധനാഴ്ച അരങ്ങേറിയത്. ഒരുപക്ഷേ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ആദ്യ സംഭവമാകുമിത്. 39 വർഷമായി സന്യാസിനിയായി ജീവിക്കുന്ന തന്നെ മഠത്തിലെ ഹോസ്റ്റലിൽനിന്ന് പുറത്താക്കുന്നത് തെരുവിലേക്ക് എടുത്തെറിയലാകുമെന്നതടക്കം വികാരഭരിതമായ സിസ്റ്ററിെൻറ വാദത്തിനൊടുവിൽ ഹരജി വിധി പറയാൻ മാറ്റി.
എഫ്.സി കോൺവൻറിൽനിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിെവച്ച സാഹചര്യത്തിൽ ഹോസ്റ്റലിൽ തുടരാൻ സിസ്റ്റർ ലൂസിക്ക് അവകാശമില്ലെന്ന് നേരത്തേ കോടതി വാക്കാൽ പറഞ്ഞിരുന്നു. വക്കാലത്ത് നൽകിയിരുന്ന അഭിഭാഷകനെ മാറ്റിയാണ് സിസ്റ്റർ െകാച്ചിയിൽ വന്ന് കോടതി നടപടികളിൽ വിഡിയോ കോൺഫറൻസിലൂടെ പെങ്കടുത്തത്. രാവിലെ കേസെടുത്തപ്പോൾ അവർ ഹാജരാകാത്തതിനാൽ പിന്നീട് വീണ്ടും പരിഗണിക്കുകയായിരുന്നു. നീതിക്ക് പോരാടുന്ന സ്ത്രീയാണ് താനെന്നും കോൺവൻറിൽനിന്ന് പോകേണ്ടിവന്നാൽ മറ്റൊരിടമില്ലെന്നും സിസ്റ്റർ നിറകണ്ണുകളോടെ ബോധിപ്പിച്ചു. മഠത്തിൽനിന്ന് ഒഴിയണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ചോദ്യം ചെയ്ത് മുൻസിഫ് കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഇതിൽ ഉത്തരവുണ്ടാകുന്നതുവരെ കോൺവൻറിൽനിന്ന് ഒഴിയാൻ ആവശ്യപ്പെടരുത്. സന്യാസജീവിതം തുടരാനാഗ്രഹിക്കുന്ന തനിക്ക് അവിടെ കഴിഞ്ഞേ മതിയാവൂ. പൊലീസ് സംരക്ഷണം പിൻവലിച്ചാലും മഠത്തിൽ തുടരാൻ അനുവദിക്കണം. തീരുമാനം തനിക്കെതിരായാൽ മറ്റു സന്യാസിനിമാർക്കും സമാന അനുഭവങ്ങൾ നേരിടേണ്ടിവരും. -കോൺവൻറിൽ നേരിടേണ്ടിവരുന്ന കാര്യങ്ങളെക്കുറിച്ച് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണെന്നും ഇനിയും അവിടെ താമസിച്ചാൽ കാര്യങ്ങൾ വഷളാവുകയേയുള്ളൂവെന്നും കോടതി വാക്കാൽ പറഞ്ഞു. കോൺവൻറ് വിടണമെന്നു പറയുന്നത് ഹരജിക്കാരിയുടെ സുരക്ഷക്കുവേണ്ടിയാണ്. കോൺവൻറിൽ താമസിക്കുകയാണെങ്കിൽ പൊലീസ് സംരക്ഷണം നൽകാൻ പറയാനാവില്ല. മറ്റെവിടെ താമസിച്ചാലും പൊലീസ് സംരക്ഷണത്തിന് നിർദേശിക്കാമെന്നും കോടതി വ്യക്തമാക്കി. എവിടെ താമസിച്ചാലും പൊലീസ് സംരക്ഷണം നൽകാൻ തയാറാണെന്ന നിലപാട് സർക്കാർ ആവർത്തിച്ചു.
ഇതിനിടെ, കഴിഞ്ഞ തിങ്കളാഴ്ച മഠത്തിൽനിന്ന് പോയ സിസ്റ്റർ ഇതുവരെ എവിടെയായിരുെന്നന്ന് മദർ സുപ്പീരിയറിെൻറ അഭിഭാഷകൻ ചോദിച്ചു. ഒരു മഠത്തിൽനിന്ന് പോയാൽ മറ്റൊരു മഠത്തിൽ താമസിക്കാെന സന്യാസിമാർക്ക് കഴിയൂ. സഭയിൽനിന്ന് പുറത്താക്കിയത് വത്തിക്കാൻ ശരിവെച്ചതിനാൽ ഹോസ്റ്റലിൽ തുടരാൻ കഴിയില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.