പരിഹാരങ്ങൾ ഫയലിൽ മാത്രം; മെട്രോ സിറ്റിയിൽ മാലിന്യം നിറയുന്നു
text_fieldsകാക്കനാട്: പൊതുജനങ്ങളുടെ പരാതികൾക്ക് ഒരു പരിഹാരവുമില്ലാതെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് മേഖലയിൽ കെ.എം.ആർ.എൽ മെട്രോസിറ്റി പദ്ധതിക്കായി എടുത്തിരിക്കുന്ന സ്ഥലങ്ങളും സമീപ റോഡുകളും മലിന്യത്താൽ നിറയുന്നു. മാലിന്യ വിഷയത്തിൽ ‘മാധ്യമം’ നേരത്തേ വാർത്ത നൽകുകയും കൊച്ചി മെട്രോയും തൃക്കാക്കര നഗരസഭയും ഇടപെടൽ നടത്തുകയും ചെയ്തിരുന്നെങ്കിലും അത് ഫയലിൽ ഉറങ്ങുന്ന അവസ്ഥയാണ്. മാലിന്യത്താൽ നിറയുന്ന മെട്രോസിറ്റി പ്രദേശം സമീപവാസികൾക്ക് തീരാ ദുരിതമാകുകയാണ്. ഇവിടം കാടുകയറിക്കിടക്കുന്നതിനാൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് മാഫിയ സംഘങ്ങൾ വിലസുന്നത്. ആളില്ലാ ക്വാർട്ടേഴ്സുകൾ താവളമാക്കിയ ഇവർ നാട്ടുകാർക്ക് ഭീഷണിയാവുകയാണ്. നടപടി സ്വീകരിക്കേണ്ട തൃക്കാക്കര നഗരസഭയും കൊച്ചി മെട്രോയും മൗനത്തിലാണെന്നാണ് നാട്ടുകാരുടെ പരാതി.
"അനധികൃതമായി മാലിന്യം തള്ളുന്നവരുടേതടക്കം സി.സി ടി.വി ദൃശ്യങ്ങൾ നഗരസഭക്ക് നൽകിയിരുന്നു. നടപടിയില്ല. പരാതിയുടെ അടിസ്ഥാനത്തിൽ മെട്രോ അധികൃതർ വന്ന് ചർച്ച നടത്തി എല്ലാം പരിഹരിക്കാമെന്ന് ഏറ്റുപോയതല്ലാതെ ഒരു നടപടിയും ഇതുവരെയില്ല".
(മുഹമ്മദ് മാനാത്ത് സമീപവാസി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.