സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 10 ശതമാനം വർധന
text_fieldsകൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കനത്ത മത്സരങ്ങള്‍ക്കിടയിലും ഉയര്‍ന്ന ഗുണനിലവാരം നിലനിര്‍ത്തി 2019-20 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സുഗന്ധവ്യഞ്ജന കയറ്റുമതി 21,515.4 കോടിയുടെ നേട്ടം കൊയ്തു. സുഗന്ധവ്യഞ്ജന കയറ്റുമതി ചരിത്രത്തിൽ ആദ്യമായാണ് 300 കോടി യു.എസ് ഡോളര്‍ നേട്ടം കൈവരിക്കുന്നത്.
11.83 ലക്ഷം മെട്രിക്ടണ്‍ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളുമാണ് 2019-20ല്‍ കയറ്റുമതി ചെയ്തത്. മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി മൂല്യത്തിലും അളവിലും ലക്ഷ്യമിട്ടതിലും കൂടുതലാണ്. 19666.90 കോടി രൂപ മൂല്യമുള്ള 10, 75, 000 മെട്രിക്ടണ്‍ കയറ്റുമതി ലക്ഷ്യത്തിനെതിരെ അളവില്‍ 110 ശതമാനവും രൂപ മൂല്യത്തില്‍ 109 ശതമാനവും നേട്ടം കൈവരിക്കാനായി. 2018-19ലെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അളവിൽ എട്ടു ശതമാനവും രൂപ മൂല്യത്തിൽ 10 ശതമാനവും നേട്ടമുണ്ടാക്കാനായി.
മുളക്, പുതിനയും പുതിന ഉൽപന്നങ്ങളും ജീരകം, സുഗന്ധവ്യഞ്ജന എണ്ണ, സത്ത്, മഞ്ഞള്‍ തുടങ്ങിയവ ആകെ കയറ്റുമതിയുടെ 80 ശതമാനം വരും. 185 രാജ്യങ്ങളിലേക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ചൈന (24 ശതമാനം), യു.എസ്.എ (16 ശതമാനം), ബംഗ്ലാദേശ് ( ആറു ശതമാനം), യു.എ.ഇ (ആറു ശതമാനം), തായ്ലൻഡ് (അഞ്ചു ശതമാനം), ശ്രീലങ്ക, മലേഷ്യ, യു.കെ, ഇന്തോനേഷ്യ രാജ്യങ്ങളാണ് കയറ്റുമതി വരുമാനത്തിെൻറ 70 ശതമാനവും നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.