എസ്.എസ്.എൽ.സി ഫലം: രണ്ടാംസ്ഥാനത്തേക്ക് കുതിച്ച് എറണാകുളം ജില്ല
text_fieldsകൊച്ചി: എസ്.എസ്.എൽ.സി വിജയത്തിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചുകയറി എറണാകുളം ജില്ല. 99.92 ശതമാനമാണ് വിജയം. 31,470 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 31,445 പേരും ഉപരിപഠനത്തിന് അർഹരായി.
കഴിഞ്ഞവർഷം 99.65 ശതമാനത്തോടെ നാലാം സ്ഥാനത്തായിരുന്നു. 2021ല്‍ നേടിയ 99.8 ശതമാനമെന്ന റെക്കോഡ് നേട്ടവും ഇത്തവണ ജില്ല മറികടന്നു. അന്നും സംസ്ഥാനതലത്തിൽ രണ്ടാമതെത്തി. 2020ൽ 99.32, 2019ൽ 99.06, 2018ൽ 99.12 എന്നിങ്ങനെയായിരുന്നു വിജയ ശതമാനം.
പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല സംസ്ഥാനത്തിന്റെ തന്നെ താരമായി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. 5669 കുട്ടികൾ ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെക്കാൾ (3974) വലിയ നേട്ടം.
വിദ്യാഭ്യാസ ജില്ലകളിലെ എ പ്ലസ് തിളക്കം
മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ 312 ആൺകുട്ടികൾക്കും 527 പെൺകുട്ടികൾക്കും ഉൾപ്പെടെ 839 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.കോതമംഗലത്ത് 334 ആൺകുട്ടികൾക്കും 683 പെൺകുട്ടികൾക്കും ഉൾപ്പെടെ 1017 വിദ്യാർഥികളാണ് എ പ്ലസുകാർ.
എറണാകുളത്ത് 449 ആൺകുട്ടികൾ, 1117 പെൺകുട്ടികൾ ഉൾപ്പെടെ 1566 പേർക്കാണ് ഫുൾ എ പ്ലസ്.ആലുവയിൽ 757 ആൺകുട്ടികളും 1490 പെൺകുട്ടികളും ഉൾപ്പെടെ 2247 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.
മിന്നിത്തിളങ്ങി മൂവാറ്റുപുഴ
പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളെയും വിജയിപ്പിച്ച് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല നാടിന് അഭിമാനമായി. കഴിഞ്ഞ വർഷവും ഒന്നാം സ്ഥാനത്തായിരുന്നു മൂവാറ്റുപുഴ. അന്ന് 99.81 ശതമാനമായിരുന്നു വിജയം. 3562 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 1884 ആൺകുട്ടികളും 1678 പെൺകുട്ടികളും. ആലുവ -99.94 ശതമാനം, കോതമംഗലം -99.94 ശതമാനം, എറണാകുളം -99.85 ശതമാനം എന്നിങ്ങനെയാണ് മറ്റു വിദ്യാഭ്യാസ ജില്ലകളുടെ വിജയശതമാനം.
നൂറ് ശതമാനം നേട്ടം 299 വിദ്യാലയങ്ങൾക്ക്
പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കി നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും ഇത്തവണ കുതിപ്പുണ്ടായി. 299 വിദ്യാലയങ്ങള്‍ നൂറ് ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 250 ആയിരുന്നു.നൂറുമേനി നേട്ടം കൈവരിച്ചതിൽ 87 സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്.
163 സ്കൂളുകള്‍ എയ്ഡഡ് മേഖലയിലും സമ്പൂര്‍ണ വിജയം നേടി. 49 അണ് എയ്ഡഡ് സ്കൂളുകള്‍ക്കും നൂറ് ശതമാനം വിജയം നേടാനായി.2022ല്‍ 74 സര്‍ക്കാര്‍ സ്കൂളുകളും 131 എയ്ഡഡ് സ്കൂളുകളും 45 അണ്‍എയ്ഡഡ് സ്കൂളുകളുമാണ് നൂറുശതമാനം നേടിയത്.
100 ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂളുകള്‍
കൊച്ചി: ജില്ലയില്‍നിന്ന് സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍: ഗവ. എച്ച്.എസ്.എസ് എടത്തല, ഗവ. എച്ച്.എസ്.എസ് കുട്ടമശ്ശേരി, ഗവ. എച്ച്.എസ്.എസ് മുടിക്കല്‍, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് ആലുവ, ഗവ. എച്ച്.എസ്.എസ് ചേന്ദമംഗലം, ഗവ. എച്ച്.എസ്.എസ് മൂക്കന്നൂര്‍, ഗവ. എച്ച്.എസ്.എസ് പുളിയനം, ഗവ. വി.എച്ച്.എസ്.എസ് അമ്പലമുഗള്‍, ഗവ. എച്ച്.എസ്.എസ് കടയിരിപ്പ്, ഗവ. എച്ച്.എസ്.എസ് പൂതൃക്ക, ഗവ. എച്ച്.എസ്.എസ് മുപ്പത്തടം,
ഗവ. എച്ച്.എസ്.എസ് പുതിയകാവ്, ഗവ. എച്ച്.എസ്.എസ് ചെങ്ങമനാട്, ഗവ. എച്ച്.എസ്.എസ് നോര്‍ത്ത് പറവൂര്‍, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് നോര്‍ത്ത് പറവൂര്‍, ഗവ. വി.എച്ച്.എസ്.എസ് കൈതാരം, ഗവ. എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, ഗവ. എച്ച്.എസ്.എസ് മഞ്ഞപ്ര, ഗവ. എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് കളമശ്ശേരി, ഗവ. വി.എച്ച്.എസ്.എസ് തൃക്കാക്കര, ഗവ. എച്ച്.എസ്.എസ് ഏഴിക്കര, എം.ജി.എം ഗവ. എച്ച്.എസ്.എസ് നായത്തോട്, ഗവ. എച്ച്.എസ്.എസ് കോങ്ങോര്‍പ്പിള്ളി,
ഗവ. എച്ച്.എസ്.എസ് വെസ്റ്റ് കടുങ്ങല്ലൂര്‍, ഗവ. എച്ച്.എസ്.എസ് പഴന്തോട്ടം, ഗവ. എച്ച്.എസ്.എസ് ചൊവ്വര, ഗവ. എച്ച്.എസ് ബിനാനിപുരം, ജി.എച്ച്.എസ് പാലിശ്ശേരി, ജി.എച്ച്.എസ് തത്തപ്പിള്ളി, ജി.എച്ച്.എസ് തെങ്ങോട്, ഗവ. എച്ച്.എസ് നൊച്ചിമ, ഗവ. എച്ച്.എസ്.എസ് പുത്തന്‍തോട്, ഇ.എം ഗവ. എച്ച്.എസ്.എസ് ഫോര്‍ട്ട്കൊച്ചി, ഗവ. എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് മട്ടാഞ്ചേരി, ഗവ. എച്ച്.എസ് വില്ലിങ്ടണ്‍ ഐലൻഡ്, ഗവ. എച്ച്.എസ്.എസ് എളങ്കുന്നപ്പുഴ, എസ്.ആര്.വി ഗവ. മോഡല്‍ എച്ച്.എസ്.എസ് എറണാകുളം,
ഗവ. എച്ച്.എസ് പനമ്പിള്ളി നഗര്‍, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് എറണാകുളം, ഗവ. വി.എച്ച്.എസ്.എസ് മാങ്കായില്‍ മരട്, ഗവ. എച്ച്.എസ് പുളിക്കമാലി, ഗവ. വി.എച്ച്.എസ്.എസ് ചോറ്റാനിക്കര, ഗവ. എച്ച്.എസ് തിരുവാങ്കുളം, ഗവ. വി.എച്ച്.എസ്.എസ് ഞാറക്കല്‍, ഗവ. എച്ച്.എസ്.എസ് ഇടപ്പള്ളി, ഗവ. എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് നോര്‍ത്ത് ഇടപ്പള്ളി, ഗവ. ബോയ്സ് എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് തൃപ്പൂണിത്തുറ, ഗവ. സാംസ്കൃത് എച്ച്.എസ് തൃപ്പൂണിത്തുറ, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് തൃപ്പൂണിത്തുറ, ഗവ. പാലസ് എച്ച്.എസ് തൃപ്പൂണിത്തുറ, ഗവ. ആര്.എഫ്.ടി.എച്ച്.എസ് തേവര,
ഗവ. എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് കടമക്കുടി, ഗവ. എച്ച്.എസ് സെന്‍ട്രല്‍ കല്‍വത്തി ഫോര്‍ട്ട്കൊച്ചി, ഗവ. എച്ച്.എസ് പനയപ്പിള്ളി, ഗവ. വി.എച്ച്.എസ്.എസ് ഇരിങ്ങോള്‍, ജി.എച്ച്.എസ്.എസ് പെരുമ്പാവൂര്‍, ഗവ. എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് പെരുമ്പാവൂര്‍, ഗവ. വി.എച്ച്.എസ്.എസ് ഓടക്കാലി അശമന്നൂര്‍, ഗവ. എച്ച്.എസ്.എസ് കല്ലില്‍, ഗവ. എച്ച്.എസ്.എസ് അകനാട്, ഗവ. എച്ച്.എസ്.എസ് ചേരാനെല്ലൂര്‍ കൂവപ്പടി, ഗവ. വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി, ഗവ. വി.എച്ച്.എസ്.എസ് നേര്യമംഗലം,
ഗവ. മോഡല്‍ എച്ച്.എസ്.എസ് ചെറുവട്ടൂര്‍, ഗവ. വി.എച്ച്.എസ് പല്ലാരിമംഗലം, ഗവ. എച്ച്.എസ്.എസ് ചാത്തമറ്റം, ഗവ. എച്ച്.എസ് അയ്യന്‍കാവ്, ഗവ. എച്ച്.എസ്.എസ് കുട്ടമ്പുഴ, ഗവ. എച്ച്.എസ് പൊയ്ക വടാട്ടുപാറ, ഗവ. എച്ച്.എസ് പിണവൂര്‍ക്കുടി, ജി.എച്ച്.എസ് നെല്ലിക്കുഴി, ഗവ. എച്ച്.എസ് മാമലക്കണ്ടം, ഗവ. മോഡല്‍ എച്ച്.എസ് മൂവാറ്റുപുഴ, ഗവ. ഈസ്റ്റ് എച്ച്.എസ് മൂവാറ്റുപുഴ,
ഗവ. എച്ച്.എസ് പിറവം, ഗവ. ജി.എച്ച്.എസ് നാമക്കുഴി, ഗവ. ജി.എച്ച്.എസ് പാമ്പാക്കുട, ഗവ. എച്ച്.എസ്.എസ് ശിവന്‍കുന്ന് മൂവാറ്റുപുഴ, വി.എച്ച്.എസ്.എസ് ഈസ്റ്റ് മാറാടി, ഗവ. വി.എച്ച്.എസ്.എസ് തിരുമാറാടി, ജി.എച്ച്.എസ് അത്താണിക്കല്‍, ഗവ. മോഡല്‍ എച്ച്.എസ് പാലക്കുഴ, ഗവ. എച്ച്.എസ് പേഴക്കാപ്പിള്ളി, ഗവ. എച്ച്.എസ് മണീട്, ഗവ. എച്ച്.എസ്.എസ് മാമലശ്ശേരി, ഗവ. എച്ച്.എസ്.എസ് ഊരമന, ജി.എച്ച്.എസ് ആറൂര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.