ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ വില്‍പനക്കെത്തിച്ച പഴകിയ മീന്‍ പിടിച്ചെടുത്തു
text_fieldsതൃപ്പൂണിത്തുറ: ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ കൊച്ചി കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ മീന്‍ പിടിച്ചെടുത്തു. വില്‍പനക്കായി കര്‍ണാടകയില്‍നിന്ന് ലോറിയില്‍ കൊണ്ടുവന്ന പഴകിയ മീനാണ് പിടിച്ചെടുത്തത്.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് അടക്കം അന്തർ സംസ്ഥാനങ്ങളില്‍നിന്ന് പഴകിയ മീനുകള്‍ കൊച്ചിയിലേക്ക് എത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെ ഏഴോടെ ചമ്പക്കര മാര്‍ക്കറ്റിലെത്തിയ ഉദ്യോഗസ്ഥര്‍ ലോറിയില്‍നിന്ന് മീന്‍വെച്ച ബോക്‌സുകള്‍ ഇറക്കും മുമ്പുതന്നെ പരിശോധിക്കുകയായിരുന്നു. പഴക്കമില്ലാത്ത അയല, ചാള തുടങ്ങിയ മീനുകള്‍ക്കൊപ്പം അഴുകിയ നിലയില്‍ കിളിമീന്‍ ഉൾപ്പെടെയാണ് കണ്ടെത്തിയത്.
ലോറി കോര്‍പറേഷന്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആറിന് കുണ്ടന്നൂരില്‍നിന്ന് രണ്ടു കണ്ടെയ്‌നറുകളിലായി 4000 കിലോയിലധികം അഴുകിയ നിലയില്‍ കൊണ്ടുവന്ന മത്സ്യം പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.