കിഴക്കമ്പലം പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsകിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ കാവുങ്ങൽപറമ്പ്, ചേലക്കുളം ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷം. അടുത്ത ദിവസങ്ങളിൽ വഴിയാത്രക്കാരായ നിരവധി പേരെ നായ് ഓടിച്ച് ഭീതിപരത്തിയതായി പരാതിയുണ്ട്. പകലും രാത്രിയും പുലർച്ചയും ഇവയുടെ ശല്യം മൂലം കുട്ടികളടക്കം പുറത്തിറങ്ങാൻ ഭയക്കുകയാണ്. ഞായറാഴ്ച പുലർച്ച കാവുങ്ങൽപറമ്പ് വാർഡിൽ കാരുകുളം ഐമനാക്കുടി അജാസിന്റെ ആടിനെ കൊന്ന് നായ്ക്കൾ ഭക്ഷിച്ചു.
പലപ്പോഴും കടകളിലും വീടുകളിലും ഓടിക്കയറി ആക്രമിക്കുകയാണ്. മാസങ്ങൾക്ക് മുമ്പാണ് മലേപ്പള്ളി ഭാഗത്ത് സ്ത്രീയെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചതും മറ്റു നിരവധി പേരെ ആക്രമിച്ചതും. ഇതുവരെ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.