മണ്ണെടുപ്പ് ചോദ്യം ചെയ്ത വിദ്യാർഥിനിക്ക് മർദനം
text_fieldsമൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത വിദ്യാർഥിനിക്ക് മണ്ണ് മാഫിയ സംഘത്തിന്റ ക്രൂര മർദനം. മണ്ണെടുപ്പ് മൊബൈൽ ഫോണിൽ പകർത്തിയ വിദ്യാർഥിനിയെ മർദിച്ചശേഷം ഫോൺ എറിഞ്ഞു തകർത്തു. മാറാടി പഞ്ചായത്ത് എട്ടാം വാർഡിൽപെട്ട കാക്കൂച്ചിറ ഭാഗത്താണ് സംഭവം.
കാക്കൂച്ചിറ വേങ്ങപ്ലാക്കൽ ലാലുവിന്റ മകൾ അക്ഷയക്കാണ് (20) മർദനമേറ്റത്. നേരത്തേ ഇവിടെ അനധികൃത മണ്ണെടുപ്പ് നടന്നതിനെ തുടർന്ന് സമീപവാസികളുടെ പരാതിയിൽ പൊലീസ് ഇടപെട്ട് നിർത്തിവെച്ചിരുന്നു. എന്നാൽ, ബുധനാഴ്ച സമീപവാസികൾ ഇല്ലാത്ത സമയം നോക്കി എത്തിയ സംഘം മണ്ണെടുക്കുന്നത് പെൺകുട്ടി മൊബൈലിൽ പകർത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
പെൺകുട്ടിയുടെ വീടിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഗ്രി വിദ്യാർഥിനിയായ അക്ഷയ മണ്ണെടുപ്പ് ചിത്രീകരിച്ചത്. വധഭീഷണി മുഴക്കി അസഭ്യവർഷം നടത്തി വിദ്യാർഥിനിയുടെ മൊബൈൽ പിടിച്ചുവാങ്ങി തറയിൽ എറിഞ്ഞ് ആക്രമിക്കുകയായിരുന്നു. വിദ്യാർഥിനിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.