പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർഥികളും കൈകോർക്കണം -മന്ത്രി കടന്നപ്പള്ളി
text_fieldsമട്ടാഞ്ചേരി: മനുഷ്യനും പ്രകൃതിയും തമ്മിൽ ഊഷ്മളബന്ധം നിലനിർത്താൻ വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണത്തിൽ സ്വന്തം പങ്കുവഹിക്കണമെന്നും നമ്മൾക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന വായു, ജലം അന്തരീക്ഷം എന്നിവ മലിനപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കൊച്ചി കാരുണ്യ സംഘവേദിയും മട്ടാഞ്ചേരി ഉപജില്ല പരിസ്ഥിതി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി മികച്ച പരിസ്ഥിതി പ്രവർത്തകരായി തെരഞ്ഞെടുത്ത സുബൈർ അരൂക്കുറ്റി, സീനത്ത് പി. എം., സെബാസ്റ്റ്യൻ ബർണാർഡ്, സോഫിയ ടി പി. എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു.
മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട തോപ്പുംപടി ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ, വൈപ്പിൻ കനോസാ യു.പി.സ്കൂൾ., ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എൽ. പി. സ്കൂൾ എന്നീ വിദ്യാലയങ്ങൾക്കും പുരസ്കാരം നൽകി. നഗരസഭ വിദ്യാഭ്യാസ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.എ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ അബ്ദുൽ സിയാദ്, ഡ കൗൺസിലർ എം. ഹബീബുള്ള, ചലച്ചിത്ര പിന്നണി ഗായകൻ വിപിൻ സേവ്യർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൻ. സുധ, പി .കെ നടേശൻ, പി. ജി. സേവിയർ, പ്രധാന അധ്യാപകരായ വി.എ. ഷൈൻ , മുഹമ്മദ് അൻവർ, പി ടി.എ പ്രസിഡന്റ് ടി.യു. അബൂബക്കർ, പി.ജി. ലോറൻസ്, പി. ടി. ബോണിഫസ്, കെ. ജെ. ബെയ്സിൽ, സുമയ്യ. എ, പ്രവീണ സുനിൽ എന്നിവർ സംസാരിച്ചു.
വരയും പാട്ടുകളുമായി കുരുന്നുകൾക്കിടയിൽ ഒരാളായി മന്ത്രി കടന്നപ്പള്ളി
മട്ടാഞ്ചേരി: ചിത്രംവരച്ചും പാട്ടുകൾ പാടിക്കൊടുത്തും മന്ത്രി, പനയപ്പള്ളി എം.എം.എൽ. പി സ്കൂളിലെ കുരുന്നുകൾക്കിടയിൽ താരമായി. ഒന്നാം ക്ലാസ്സിലെ വിദ്യാർഥികൾ ചേർന്ന് തയാറാക്കിയ ‘കതിരുകൾ’ സംയുക്ത ഡയറിയുടെ കൈയെഴുത്ത് പ്രതി പ്രകാശനം ചെയ്യുന്ന വേളയിലാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അവരിൽ ഒരാളായി മാറിയത്. സ്കൂൾ മാനേജർ അബ്ദുൽ സിയാദ് കൈയെഴുത്ത് പ്രതി മന്ത്രിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എ ശ്രീജിത്ത്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൻ. സുധ, കൗൺസിലർ ഹബീബുള്ള, ഹെഡ്മാസ്റ്റർ മുഹമ്മദ് അൻവർ വി.എ, പരിസ്ഥിതി ക്ലബ്ജില്ല കോർഡിനേറ്റർ പി.എം. സുബൈർ, അധ്യാപകരായ എ. സുമയ്യ, മുജീബ് റഹ്മാൻ ആർ.എ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.