വാരാന്ത്യദിനങ്ങളിൽ ഖാദി വസ്ത്രം ധരിക്കണമെന്ന പ്രഖ്യാപനം പാഴ്വാക്കായി
text_fieldsമട്ടാഞ്ചേരി: ഖാദി - കൈത്തറി വസ്ത്ര ധാരണം നടത്തണമെന്ന സർക്കാർ പ്രഖ്യാപനം കടലാസിലൊതുങ്ങി . വാരാന്ത്യത്തിൽ കേരളീയർ ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്നതായിരുന്നു ഉത്തരവ് . ഇതറിയിച്ച് സർക്കാർ ഉത്തരവ് രേഖപ്പെടുത്തിയ പ്രചരണ ഫലകങ്ങൾ പൊതുകേന്ദ്രങ്ങളിൽ പലയിടത്തും നോക്കുകുത്തിയായി നിൽക്കുന്നു.
ഒന്നര പതിറ്റാണ്ടിന് മുമ്പാണ് ശനി, ഞായർ ദിനങ്ങളിൽ സർക്കാർ ജീവനക്കാരും വിദ്യാർഥികളും തൊഴിലിടങ്ങളിലും വീടുകളിലും ഖാദി -കൈത്തറി വസ്ത്രധാരണം നടത്തണമെന്ന് ഉത്തരവിറക്കിയത്. തുടർന്നിത് സ്വകാര്യമേഖലയിലേക്കും നിർദേശമായെത്തി. സംസ്ഥാനത്തെ നൂറിലേറെ പൊതു കേന്ദ്രങ്ങളിൽ സർക്കാർ സംഗ്രഹവുമായി പ്രത്യേക ഉത്തരവ് പ്രചരണഫലകങ്ങളും സ്ഥാപിച്ചു. സംസ്ഥാന ഗവർ ണർക്കായി ചീഫ് സെക്രട്ടറി നീലഗംഗാധരനാണ് ഉത്തരവിറക്കിയത്.
ഖാദി - കൈത്തറി വേഷവസ്ത്രങ്ങളണിയുന്നത് ആത്മാഭിമാനവും സ്വാശ്രയത്വവും ഉയരുമെന്നും പരമ്പരാഗത വസ്ത്രനിർമാണമേഖലയിലെ പതിനായിരങ്ങളുടെ ജീവിത മാർഗ സംരക്ഷണവുമാകുമെന്ന ഉത്തരവാണ്'' പൊതു ഫലകങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഉത്തരവ് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ വെറും പാഴ്വാക്കായി മാറുകയും ഫലകങ്ങൾ പൊതു നിരത്തുകളിൽ നോക്കുക്കുത്തിയായി മാറുകയും ചെയ്തു. വിദ്യാലയങ്ങളിൽ ഖാദി കൈത്തറി യൂനിഫോം വിതരണ പ്രഖ്യാപനങ്ങളെത്തിയെങ്കിലും അതും പൂർണമായും പ്രാബല്യത്തിൽ വന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.