കാട്ടാനക്കൂട്ടത്തിന്റെ വരവ് ഭീതി പരത്തുന്നു
text_fieldsമലയാറ്റൂർ: പാണംകുഴി, പാണിയേലി വനമേഖലയിൽ നിന്ന് കാട്ടാനക്കൂട്ടം മുളങ്കുഴിയിലേക്ക് എത്തുന്നത് കൗതുകത്തോടൊപ്പം ഭീതിയും പരത്തുന്നു. മഹാഗണി തോട്ടത്തിലേക്കാണ് പെരിയാറിലൂടെ 25ഓളം വരുന്ന കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്.
മറുകരയായ കപ്രിക്കാട് അഭയാരണ്യത്തിലും സമീപത്തും എത്തിയ ആനകളെ പ്രദേശവാസികളും വനപാലകരും ചേർന്ന് പാട്ടകൊട്ടിയും ബഹളംവെച്ചും ഓടിച്ചതോടെയാണ് കുട്ടിയാനകൾ ഉൾപ്പെടെ പുഴകടന്ന് മുളങ്കുഴി വനമേഖലയിലേക്ക് പോയത്. തുണ്ടം, കരിമ്പാനി, കോൽപാറ തുടങ്ങിയ വനമേഖലകളിലേക്കാണ് ആനകൾ എത്തിയത്.
ഭുതത്താൻകെട്ട്-ഇടമലയാർ കനാൽ വന്നതോടെ ആനകളുടെ സഞ്ചാരപാതയായ ആനത്താരകൾ ഇല്ലാതായിരുന്നു. ഭൂതത്താൻകെട്ടിലെ സീറോ പോയന്റിൽനിന്ന് 22 കിലോമീറ്റർ കൊടുംകാടിന് ഉള്ളിലൂടെയാണ് കനാൽ കടന്ന് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.