മട്ടാഞ്ചേരി ബസാറിന്റെ അടയാളമായ ബാങ്ക് കെട്ടിടം ഓർമയാകുന്നു
text_fieldsമട്ടാഞ്ചേരി : മട്ടാഞ്ചേരി ബസാറിന്റെ പ്രതാപ കാലത്ത് പണമിടപാടുകളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന കാത്തലിക് സിറിയൻ ബാങ്ക് കെട്ടിടം ഓർമായാകുന്നു.
രണ്ട് ദിവസത്തിനകം കെട്ടിടം പൊളിച്ച് നീക്കും. അപകട ഭീതിയുയർത്തുന്ന കെട്ടിടമെന്ന നിലയിലാണ് പൊളിച്ചുനീക്കൽ. കാത്തലിക് സിറിയൻ ബാങ്കിന്റെ ഉടമസ്ഥതയിൽ കൊച്ചി നഗരസഭ സി.സി 5/3478 മുതൽ 3488 വരെ കെട്ടിട നമ്പറുള്ള ഇരു നില കെട്ടിടമാണ് പൊളിക്കുന്നത്.
താഴത്തെ നിലയിൽ കടകളും മുകളിലത്തെ നിലയിൽ ബാങ്ക് ശാഖയുമായാണ് പ്രവർത്തിച്ചിരുന്നത്. വർഷങ്ങളായി അടച്ചിട്ട കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായതോടെ നാട്ടുകാർക്ക് ശല്യമാകുകയും പരാതികൾ ഉയരുകയും ചെയ്തിരുന്നു.
അടുത്ത കാലത്ത് കെട്ടിടത്തിനുമുകളിൽ വളർത്തിയ കഞ്ചാവ് ചെടികൾ വരെ പൊലീസ് കണ്ടെത്തി. കൊച്ചിയിലെ ആദ്യകാല ബാങ്ക് ശാഖകളിലൊന്നാണിത്.
ബസാറിനോട് ചേർന്ന് ചാപ്പ സമരത്തിന്റെ മട്ടാഞ്ചേരി വെടിവെപ്പ് സ്മാരകത്തിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കൊച്ചി നഗരസഭയുടെ ഉത്തരവ് പ്രകാരമാണ് പൊളിച്ചുനീക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.