Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാർസൽ സർവിസ് വഴി...

പാർസൽ സർവിസ് വഴി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

text_fields
bookmark_border
പാർസൽ സർവിസ് വഴി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി
cancel

കൊ​ച്ചി: പാ​ര്‍സ​ല്‍ സ​ര്‍വി​സ് വ​ഴി ദു​ബൈ​യി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി.എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ടി.​എ. അ​ശോ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് അ​സി. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ ടി.​എ​സ്. ശ​ശി​കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്​ പി​ടി​കൂ​ടി​യ​ത്.

കാ​ര്‍ട്ട​ണ്‍ ബോ​ക്‌​സി​ല്‍ അ​രി​പ്പൊ​ടി, മ​ഞ്ഞ​ള്‍പൊ​ടി, മ​ല്ലി​പ്പൊ​ടി എ​ന്നി​വ​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. വി​ദേ​ശ​ത്തേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ആ​റു​പേ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് കൊ​റി​യ​ര്‍ സ​ര്‍വി​സു​വ​ഴി വി​ദേ​ശ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.

എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​വി​നോ​ജ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍ കെ.​എ​സ്. പ്ര​മോ​ദ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ശ്രീ​കു​മാ​ര്‍, അ​നീ​ഷ് ജോ​സ​ഫ്, ശി​വ​കു​മാ​ര്‍, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ സ്മി​ത ജോ​സ്, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ അ​നീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannabis seized
News Summary - The cannabis was seized while trying to smuggle it through a parcel service
Next Story