ഇ. ബാലാനന്ദൻ ഗവേഷണകേന്ദ്രംനിർമാണം എങ്ങുമെത്തിയില്ല
text_fieldsകളമശ്ശേരി: മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ഇ. ബാലാനന്ദെൻറ സ്മരണക്ക് തയാറാക്കിയ ഇ. ബാലാനന്ദൻ റിസർച് ഫൗണ്ടേഷെൻറ നിർമാണ പദ്ധതി എങ്ങുമെത്തിയില്ല. 2010ൽ പ്രവർത്തനമാരംഭിച്ച ഫൗണ്ടേഷെൻറ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ വാങ്ങിയ സ്ഥലമാണ് പത്ത് വർഷമായി കളമശ്ശേരിയിൽ കാടുകയറി കിടക്കുന്നത്. സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡൻറ്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം, എം.പി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബാലാനന്ദൻ രാജ്യത്ത് തൊഴിലാളിവർഗ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും വളരെയധികം സംഭാവനകൾ നൽകിയ ആളായിരുന്നു.
2009 ജനുവരി 19നായിരുന്നു മരണം. തുടർന്നാണ് അദ്ദേഹത്തിെൻറ പേരിൽ റിസർച് ഫൗണ്ടേഷൻ നിർമിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇതിനായി എം.എം. ലോറൻസ് ചെയർമാനും കെ. ചന്ദ്രൻപിള്ള സെക്രട്ടറിയുമായി കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. 1.25 കോടി രൂപയോളം പിരിച്ചതായും ഇതിൽനിന്നുള്ള പണം ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയതെന്നുമാണ് നിർമാണ കമ്മിറ്റി ഭാരവാഹി പറയുന്നത്.
2011ൽ അന്നത്തെ പാർട്ടി അഖിലേന്ത്യ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് റിസർച് സെൻററിന് തറക്കല്ലിട്ടു. പിന്നാലെ ഫൗണ്ടേഷൻ നിർമാണത്തിന് 2018ൽ സംസ്ഥാന സർക്കാർ ബജറ്റിൽ 50 ലക്ഷം രൂപ ഉൾപ്പെടുത്തി.
എന്നാൽ, പദ്ധതിക്കായി അദ്ദേഹത്തിെൻറ വീടിന് സമീപം വാങ്ങിയ 12 സെൻറ് സ്ഥലം കാടുപിടിച്ച നിലയിലാണ്. 12ാമത് ചരമവാർഷികം നടക്കുേമ്പാഴും അദ്ദേഹത്തിെൻറ പേരിലുള്ള ഫൗണ്ടേഷെൻറ നിർമാണം എങ്ങുമെത്താതെ നിൽക്കുകയാണ്. എന്നാൽ, ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്നാണ് ഭരവാഹികൾ പറയുന്നത്. ചൊവ്വാഴ്ച എച്ച്.എം.ടി ജങ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.