കടബാധ്യതയെത്തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കിയ സംഭവം: മക്കൾക്ക് വീടിന്‍റെ ആധാരം തിരികെ നൽകും
text_fieldsപള്ളുരുത്തി: മാതാപിതാക്കൾ നഷ്ടപ്പെട്ട അഭിനവിനും അമാലിയക്കും കടബാധ്യതകൾ തീർത്ത് വീട് സ്വന്തമാക്കാനുള്ള തടസ്സങ്ങൾ നീങ്ങി. ബാധ്യത മൂലം മാതാപിതാക്കൾ തനിച്ചാക്കി കടന്നുപോയപ്പോൾ പകച്ചുനിന്ന സഹോദരങ്ങൾക്ക് കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റും നവകേരളയുടെ കുടിശ്ശിക നിവാരണ കമ്മിറ്റിയും കൈകോർത്തപ്പോൾ വീടിെൻറ ആധാരം തിരികെക്കിട്ടാൻ നടപടിയായി.
കുമ്പളങ്ങി സർവിസ് സഹകരണ ബാങ്കിൽനിന്ന് ആധാരം പണയം വെച്ച് മാതാപിതാക്കൾ വായ്പ എടുത്തതിൽ 2,80,000 തിരിച്ചടവുണ്ടായിരുന്നു. മറ്റ് കടങ്ങളും ഉണ്ടായിരുന്നു.2021 ഫെബ്രുവരി 21, 23 തീയതികളിലാണ് മാതാപിതാക്കളായ കുമ്പളങ്ങി കാളിപ്പറമ്പിൽ ജോസ്-സാലി ദമ്പതികൾ വിട പറഞ്ഞത്.
ബാങ്കിെൻറ അഭ്യർഥനപ്രകാരം കുടിശ്ശികനിവാരണ കമ്മിറ്റി ഒരു ലക്ഷത്തിലേറെ രൂപ ഇളവ് വരുത്തി.കുമ്പളങ്ങി സെന്‍റ് പീറ്റേഴ്സ് ഹൈസ്കൂളിൽ തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ കെ.ജെ. മാക്സി എം.എൽ.എ ആധാരം കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.