ആനച്ചാലിൽ കണ്ടൽക്കാട് നികത്തിയ സംഭവം: പരിശോധനയുമായി വനം വകുപ്പ്
text_fieldsകരുമാല്ലൂർ: ആനച്ചാലിന് സമീപം കണ്ടൽക്കാടുകൾ തിങ്ങിനിറഞ്ഞ The inspection was carried out under the leadership of Forest Department officials. കോട്ടുവള്ളി പഞ്ചായത്ത് പരിധിയിൽ വരുന്ന ആനച്ചാൽ പുഴയോട് ചേർന്നുള്ള 16 ഏക്കർ തണ്ണീർത്തടമാണ് ഭൂമാഫിയ ഒരാഴ്ച മുന്നേ നികത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കോട്ടുവള്ളി വില്ലേജ് അധികൃതരുടെ നേതൃത്വത്തിൽ രണ്ട് ദിവസം മുമ്പ് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്ക് എത്തിയത്.
തണ്ണീർത്തടം നികത്തി ഗോഡൗൺ പണിയാനുള്ള നീക്കത്തിനെതിരെ ഏഴു ദിവസത്തിനകം കൃത്യമായ കാരണം കാണിച്ചില്ലെങ്കിൽ പദ്ധതിയുടെ പെർമിറ്റ് റദ്ദാക്കുമെന്ന് കാണിച്ച് കോട്ടുവള്ളി പഞ്ചായത്ത് അധികൃതർ ഒരാഴ്ച മുമ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, കാരണം കാണിക്കാനുള്ള സമയം കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. ഏകദേശം 50 ലോഡ് മണ്ണ് പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾ നിറഞ്ഞ തണ്ണീർത്തടത്തിൽ അടിച്ചിട്ടുണ്ട്.
92 സെന്റ് ഭൂമി മാത്രം തരംമാറ്റി കാണിച്ചാണ് 16 ഏക്കർ വരുന്ന തണ്ണീർത്തടം നികത്താൻ ഭൂവുടമ ശ്രമിച്ചതെന്ന് വിവരാവകാശ രേഖകളിൽനിന്ന് വ്യക്തമാകുന്നു. കോടനാട് റേഞ്ച് സെക്ഷൻ ഓഫിസർ കെ.കെ. മനോജ്, ബീറ്റ് ഓഫിസർമാരായ ഭൂപേഷ് കുമാർ, തമീൻ കെ. മുഹമ്മദ്, കെ.ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.