Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുന്നറിയിപ്പില്ലാതെ...

മുന്നറിയിപ്പില്ലാതെ പൂട്ടിയ കടമ്പ്രയാര്‍ ടൂറിസം കേന്ദ്രം മൂന്നുവർഷമായിട്ടും തുറക്കാനായില്ല

text_fields
bookmark_border
ക​ട​മ്പ്ര​യാ​ര്‍
cancel
camera_alt

ക​ട​മ്പ്ര​യാ​ര്‍ പു​തു​ശ്ശേ​രി ക​ട​വി​ലെ റ​സ്റ്റാ​റ​ൻ​റ് ച​ളി​ക​യ​റി​യ നി​ല​യി​ൽ

കി​ഴ​ക്ക​മ്പ​ലം: മു​ന്ന​റി​യി​പ്പി​ല്ലാ​തെ പൂ​ട്ടി​യ ക​ട​മ്പ്ര​യാ​ര്‍ ടൂ​റി​സം കേ​ന്ദ്രം മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​നാ​യി​ല്ല. നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യാ​ണ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ക​ട​മ്പ്ര​യാ​ര്‍ ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി കോ​ടി​ക​ള്‍ മു​ട​ക്കു​ന്ന​ത​ല്ലാ​തെ വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ്ര​യോ​ജ​ന​പ്പെ​ട്ടി​ട്ടി​ല്ല. വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഓ​രോ​ന്നാ​യി ഇ​ല്ലാ​താ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ മൂ​ന്ന് അ​വ​ധി​ക്കാ​ല​വും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല.

2009ല്‍ ​പ​ഴ​ങ്ങ​നാ​ട് പു​തു​ശ്ശേ​രി ക​ട​വി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. തു​ട​ര്‍ന്ന് മ​ന​ക്ക​ക്ക​ട​വി​ലും വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. വി​വി​ധ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യെ​ങ്കി​ലും ബോ​ട്ടി​ങ്, റ​സ്റ്റാ​റ​ന്റ്, ക​ലാ​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ നി​ര്‍ത്തി​യ​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ്​ കു​റ​ഞ്ഞു. ഇ​പ്പോ​ൾ പ​ഴ​ങ്ങ​നാ​ട് പു​തു​ശ്ശേ​രി ക​ട​വി​നോ​ട് ചേ​ർ​ന്ന് ഒ​രു ചെ​റി​യ കെ​ട്ടി​ടം മാ​ത്ര​മാ​ണു​ള്ള​ത്.

അ​തി​ന്‍റെ ഒ​രു​ഭാ​ഗ​ത്തെ മേ​ൽ​ക്കൂ​ര പൊ​ളി​ച്ചു​മാ​റ്റി​യ നി​ല​യി​ലാ​ണ്. അ​തു​ത​ന്നെ മ​ഴ ശ​ക്ത​മാ​വു​ന്ന​തോ​ടെ പ​ല​പ്പോ​ഴും വെ​ള്ള​ത്തി​ലാ​ണ്. ച​ളി നി​റ​ഞ്ഞ് അ​ങ്ങോ​ട്ട് ചെ​ല്ലാ​ൻ​പോ​ലും ആ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. എ​ന്നാ​ല്‍, ഇ​തെ​ല്ലാം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ടൂ​റി​സം വ​കു​പ്പ് പ​റ​യു​ന്നു.

ബോ​ട്ടി​ങ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ ക​ട​മ്പ്ര​യാ​റി​ലെ ച​ളി​നീ​ക്കം നേ​ര​ത്തേ പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മി​ല്ലാ​താ​യി. ടൈ​ല്‍ വി​രി​ച്ച ന​ട​പ്പാ​ത​ക​ളും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. അ​വ​യെ​ല്ലാം മ​ഴ പെ​യ്ത​തോ​ടെ ക​ട​മ്പ്ര​യാ​റി​ലേ​ക്കു​ത​ന്നെ ഒ​ഴു​കി​പ്പോ​യി. ന​ട​പ്പാ​ത​ക​ളും കൈ​വ​രി​ക​ളും ന​ന്നാ​ക്കി ബ​ല​വ​ത്താ​ക്ക​ണം. മ​ഴ​വി​ല്‍ പാ​ല​ങ്ങ​ളു​ടെ വാ​ര്‍ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പൂ​ര്‍ത്തി​യാ​ക്ക​ണം. റ​സ്റ്റാ​റ​ന്റ് കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പ​ണി, മ​റ്റു സൗ​ക​ര്യ​മൊ​രു​ക്ക​ല്‍ എ​ന്നി​വ​യാ​ണ് ഇ​നി ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam News
News Summary - The Kadambrayar tourism center which was closed without warning could not be opened even after three years
Next Story