Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2024 11:52 AM IST Updated On
date_range 18 Dec 2024 11:52 AM ISTനായ്ക്കുട്ടിയുടെ ജഡത്തിന് സമീപം അമ്മയുടെ കാത്തിരിപ്പ് തുടരുന്നു
text_fieldsbookmark_border
എടത്തല: വാഹനമിടിച്ച് ചത്ത നായ്ക്കുട്ടിയുടെ ജഡത്തിന് സമീപം അമ്മയുടെ കാത്തിരിപ്പ് തുടരുന്നു. എടത്തല കുഴിവേലിപ്പടി പഞ്ചായത്ത് റോഡിലാണ് കാഴ്ചക്കാരുടെ ഉള്ള് നോവിക്കുന്ന ഈ കാഴ്ച. ഇവിടെ തമ്പടിച്ച തെരുവ് നായ്ക്ക് മൂന്ന് മാസം മുമ്പാണ് നാലു കുഞ്ഞുങ്ങൾ ജനിച്ചത്. മൂന്നുകുഞ്ഞുങ്ങൾ ഒരുമാസം കഴിഞ്ഞപ്പോൾ പല തവണയായി വാഹനം തട്ടി ചത്തു.
അവശേഷിക്കുന്ന ഒരു കുഞ്ഞുമായിട്ടായിരുന്നു അമ്മയുടെ ജീവിതം. അങ്ങനെ പരിപാലിച്ച അവസാനത്തെ കുഞ്ഞാണ് മൂന്നുദിവസം മുമ്പ് വാഹനം ഇടിച്ചു ചത്തത്. എന്നാൽ, കുഞ്ഞിനരികിൽ നിന്ന് മാറാൻ അമ്മ കൂട്ടാക്കുന്നില്ല. ദുർഗന്ധം വമിച്ച് തുടങ്ങിയ ജഡത്തിനരികിൽ തന്നെ ദിവസങ്ങളായി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story