പ്രതിഷേധം ഫലംകണ്ടു; വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യം
text_fieldsകിഴക്കമ്പലം: നിരവധി പ്രതിഷേധങ്ങൾക്കും പരാതികൾക്കും ഒടുവിൽ മൂവാറ്റുപുഴ-പട്ടിമറ്റം-എറണാകുളം റൂട്ടിൽ വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി യാത്രാസൗജന്യം അനുവദിച്ചു. കിഴക്കമ്പലം ബേത്ലഹേം ദയറ സ്കൂൾ പ്രധാനാധ്യാപിക നൽകിയ പരാതിയെത്തുടർന്നാണ് ഗതാഗതമന്ത്രിയുടെ നടപടി. സ്വകാര്യ വാഹനങ്ങൾക്ക് പുറമെ 15ഓളം കെ.എസ്.ആർ.ടി.സി ബസുകളും ഈ റൂട്ടിൽ സർവിസ് നടത്തുന്നുണ്ട്. എന്നാൽ, ഈ ബസുകളിൽ വിദ്യാർഥികൾക്ക് സൗജന്യം അനുവദിച്ചിരുന്നില്ല. തുടർന്നാണ് മന്ത്രിക്ക് പരാതി നൽകിയത്.
ദയറാ സ്കൂളിന് പുറമെ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ, പട്ടിമറ്റം മാർകൂറിലോസ് സ്കൂൾ, കിഴക്കമ്പലം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, കൊച്ചിൻ കോളജ് പള്ളിക്കര എന്നിവയും ഈ റൂട്ടിലാണ് സ്ഥിതിചെയ്യുന്നത്. പല പ്രാവശ്യം ഒപ്പുേ ശേഖരണം നടത്തി മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.