ഒറ്റദിവസം അഞ്ച് കപ്പൽ നീറ്റിലിറക്കി കപ്പല്‍ശാല
text_fieldsകൊച്ചി: കപ്പല്‍ നിര്‍മാണരംഗത്ത് പുതിയ നാഴികക്കല്ലായി കൊച്ചി കപ്പല്‍ശാല ഒറ്റദിവസം അഞ്ച് കപ്പൽ ഒരുമിച്ച് നീറ്റിലിറക്കുകയും പുതുതായി രണ്ടെണ്ണത്തിന് കീലിടുകയും ചെയ്തു. അതിര്‍ത്തി രക്ഷാസേനയായ ഐ.ബി.എസ്.എഫിന് നിര്‍മിച്ച മൂന്ന് ഫ്ലോട്ടിങ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് വെസലുകളും സ്വകാര്യ ഷിപ്പിങ് കമ്പനിയായ ജെ.എസ്.ഡബ്ല്യു ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സിന് നിര്‍മിച്ച രണ്ട് മിനി ജനറല്‍ കാര്‍ഗോ കപ്പലുകളുമാണ് നീറ്റിലിറക്കിയത്. കപ്പല്‍ശാല സി.എം.ഡി മധു എസ്. നായരുടെ ഭാര്യയും ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞയുമായ കെ. രമിത ആണ് പുതിയ കപ്പലുകള്‍ പുറത്തിറക്കിയത്.
കീലിടല്‍ ചടങ്ങിന് മധു എസ്. നായരും ജെ.എസ്.ഡബ്ല്യു ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് വൈസ് പ്രസിഡൻറ് പ്രണബ് കെ. ഝായും നേതൃത്വം നല്കി. കപ്പൽ നിർമാണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങാണ് കീലിടൽ. ഡയറക്ടര്‍മാരായ സുരേഷ്ബാബു എന്‍.വി, ബിജോയ് ഭാസ്കർ, വി.ജെ. ജോസ് തുടങ്ങിയവർ പങ്കെടുത്തു. ജെ.എസ്.ഡബ്ല്യു ഷിപ്പിങ്ങിന് നിര്‍മിക്കുന്ന നാല് മിനി ജനറല്‍ കാര്‍ഗോ ഷിപ്പുകളില്‍ രണ്ടെണ്ണമാണ് നീറ്റിലിറക്കിയത്. കല്‍ക്കരി, ഇരുമ്പ് അയിര്, ചുണ്ണാമ്പുകല്ല് തുടങ്ങിയവ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതാണിത്. 122 മീറ്റര്‍ നീളവും 7.20 മീറ്റര്‍ ഉയരവുമുള്ള ഇതിൽ 16 ജീവനക്കാര്‍ക്കുള്ള സൗകര്യവുമുണ്ട്.
ഐ.ബി.എസ്.എഫിനുവേണ്ടി നിര്‍മിക്കുന്ന ഏഴ് കപ്പലില്‍ ആദ്യത്തെ മൂന്നെണ്ണമാണ് നീറ്റിലിറക്കിയത്. 46 മീറ്റര്‍ നീളമുള്ള ഇവ കൊച്ചി കപ്പല്ശാലയില്തന്നെ രൂപകല്പന ചെയ്തതാണ്. നാല് അതിവേഗ പട്രോള്‍ ബോട്ടുകള്‍ക്കുള്ള സജ്ജീകരണങ്ങള്‍ അടക്കം ഇവയിലുണ്ട്. സുരക്ഷാസേനയുടെ പട്രോള്‍ ബോട്ടുകളുടെ വ്യൂഹത്തിെൻറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവയാണ് േഫ്ലാട്ടിങ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് വെസലുകൾ. ചെറുബോട്ടുകള്‍ക്ക് ആവശ്യമായ ഇന്ധനവും ശുദ്ധജലവും മറ്റ് വസ്തുക്കളും വിതരണം ചെയ്യാനാണ് ഇവ ഉപയോഗപ്പെടുത്തുക. ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് അതിര്‍ത്തികളില്‍ ഇവ വിന്യസിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.