വേലിയേറ്റം വിട്ടൊഴിയുന്നില്ല; ഉപ്പുവെള്ളം കയറി വീടുകൾ നശിക്കുന്നു
text_fieldsപള്ളുരുത്തി: മുമ്പെങ്ങുമില്ലാത്തവിധം വേലിയേറ്റമാണ് കായൽതീരത്ത് ഇക്കുറി രൂപപെട്ടിരിക്കുന്നത്. രണ്ടാഴ്ചയിലേറെയായി ശക്തമായ വേലിയേറ്റം തുടരുകയാണ്. പെരുമ്പടപ്പ്, കുമ്പളങ്ങി, ഇടക്കൊച്ചി കായലുകൾക്ക് സമീപം താമസിക്കുന്നവരാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. തുടർച്ചയായി നാലുമണിക്കൂറോളമാണ് വേലിയേറ്റം അനുഭവപ്പെടുന്നത്. കായലിൽനിന്ന് കയറുന്ന ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നത് വീടുകളുടെ തകർച്ചക്ക് കാരണമാകുകയാണ്. വീടുകളുടെ ഇഷ്ടികകൾ ഉപ്പുവെള്ളം കയറി ദ്രവിക്കുകയാണ്. മുറ്റത്തെ ചെടികൾ കരിഞ്ഞുണങ്ങി.
ൈകയേറ്റം മൂലം കായലിെൻറ വിസ്തീർണം കുറഞ്ഞതോടെ വേലിയേറ്റ സമയത്ത് കയറുന്ന വെള്ളം കായലിന് ഉൾക്കൊള്ളാനാവുന്നില്ല. ഇതിന് പുറമെ കായലിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും വില്ലനായി മാറുകയാണ്. പലയിടങ്ങളിലും രണ്ട് മീറ്റർ വരെ എക്കൽ അടഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എക്കൽ ഡ്രഡ്ജ് ചെയ്ത് നീക്കുന്ന പ്രവൃത്തി അടുത്തകാലത്തൊന്നും നടന്നിട്ടുമില്ല. മറ്റൊന്ന് കായൽ തീരത്തെ കൽക്കെട്ടുകൾ തകർന്നുകിടക്കുന്നതാണ്.
ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതം പേറുമ്പോഴും പ്രശ്നം ഗൗരവത്തോടെ കാണാൻ ഇതുവരെ അധികൃതർ തയാറായിട്ടില്ല. വേലിയേറ്റംമൂലം കായലിലെ മലിനജലം കുടിവെള്ള പൈപ്പുകളിലെ ചെറിയ പൊട്ടലുകളിലൂടെ കയറുന്നതിനും ഇടയാക്കുന്നുണ്ട്. അധികൃതർ ഇടപെടാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.