ഈ ഓട്ടോ ഡ്രൈവർ ഇനി കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്
text_fieldsചെറായി: സാധാരണക്കാരുടെ ഹൃദയത്തിലൂടെ ഓടിയ ഓട്ടോ ചെന്നുനിന്നത് കുഴുപ്പിള്ളി പഞ്ചായത്ത് മുറ്റത്താണ്. കാക്കിയിട്ട് അയ്യമ്പിള്ളി മനപ്പിള്ളി കവലയിലെ ഓട്ടോ സ്റ്റാൻഡിലിരുന്ന് നാടിെൻറ ഹൃദയമറിഞ്ഞ കെ.എസ്. നിബിനാണ് ഇനി കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിെൻറ സാരഥി. ആറ് പഞ്ചായത്തുകളിൽ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡൻറ് എന്ന പദവിയും 33കാരനായ ഈ യുവാവിന് സ്വന്തം. സാധാരണക്കാരെൻറ പ്രശ്നങ്ങൾ നേരിൽകണ്ടും കേട്ടുമാണ് നിബിൻ ഗ്രാമത്തിെൻറ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ കുഴുപ്പിള്ളി മേഖല വൈസ് പ്രസിഡൻറും അയ്യമ്പിള്ളി സൗത്ത് യൂനിറ്റ് സെക്രട്ടറിയുമാണ്. പ്രളയകാലത്തും കോവിഡ് കാലത്തും ജനങ്ങൾക്കിടയിൽ സേവന മനസ്സോടെ പ്രവർത്തിച്ചിരുന്നു. എൽ.ഡി.എഫ് വിമതനായ നാലാം വാർഡ് അംഗം എം.പി. രാധാകൃഷ്ണെൻറ പിന്തുണയിൽ കുഴുപ്പിള്ളിയിൽ ഇടതുപക്ഷം ഭരണത്തുടർച്ച ഉറപ്പാക്കിയതോടെയാണ് രണ്ടാം വാർഡ് അംഗമായ കെ.എസ്. നിബിനെ പ്രസിഡൻറ് സ്ഥാനാർഥിയാക്കാൻ സി.പി.എം തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.