വീണ്ടും കഞ്ചാവ് വേട്ട കൊലക്കേസ് പ്രതിയടക്കം മൂന്നുപേർ പിടിയിൽ
text_fieldsനെട്ടൂർ: കൊച്ചി സിറ്റി ഡാൻസാഫും (ഡിസ്ട്രിക്ട് ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ്) പനങ്ങാട് പൊലീസും നടത്തിയ രഹസ്യ അന്വേഷണത്തിൽ നെട്ടൂർ ഭാഗത്തുനിന്ന് കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്നുപേരെ പിടികൂടി. നെട്ടൂർ കളപ്പുരക്കൽ വീട്ടിൽ അനന്തു ശിവൻ (22), കളപ്പുരക്കൽ നന്ദു (22), പാറയിൽ വീട്ടിൽ ഷഫീഖ് (27) എന്നിവരാണ് പിടിയിലായത്.
ഒരു വർഷത്തിനുമുമ്പ് നെട്ടൂരിൽ നടന്ന അർജുൻ വധക്കേസിലെ മൂന്നാം പ്രതിയാണ് അനന്തു ശിവൻ. നന്ദുവിനെ130 ലഹരി ഗുളികകളുമായി പിടികൂടിയതിന് സെൻട്രൽ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. ഈ മാസം 14ന് നെട്ടൂർ ഐ.എൻ.ടി.യു.സി ജങ്ഷനിൽ കഞ്ചാവ് മാഫിയകൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ നെട്ടൂർ വെളിപറമ്പിൽ ഫഹദ് (19) കൊല്ലപ്പെട്ടിരുന്നു. ഈ സംഭവശേഷം പനങ്ങാട് പ്രദേശം കർശന പൊലീസ് നിരീക്ഷണത്തിലാണ്.
കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെയുടെ നിർദേശപ്രകാരം പനങ്ങാട് സ്റ്റേഷൻ പരിധിയിെല സ്ഥലങ്ങളിൽ ഇൻസ്പെക്ടർ എ. അനന്തലാലിെൻറ നേതൃത്വത്തിൽ ഡാൻസാഫ് എസ്.ഐ ജോസഫ് സാജൻ, പനങ്ങാട് എസ്.ഐ റിജിൻ എം. തോമസ്, ഡാൻസാഫിലെ പൊലീസുകാർ എന്നിവർ ചേർന്ന് തുടർച്ചയായി പരിശോധനകൾ നടത്തിവരുന്നതിനിടയിലാണ് മൂവരും പിടിയിലായത്. ഇവർക്ക് വൻതോതിൽ കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ലഹരിമാഫിയ സംഘത്തിനെ പിടികൂടുന്നതിന് ശക്തമായ നടപടി സ്വീകരിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.