മൈക്ക് ഓപറേറ്ററെയും മകനെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsകിഴക്കമ്പലം: സ്കൂൾ വാർഷികത്തിനിടെ മൈക്ക് ഓപറേറ്ററെയും മകനെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്പുറം പള്ളിക്കവല ഭാഗത്ത് ഈരേത്ത് വീട്ടിൽ ഷിനാസ് (19), വെങ്ങോല കോലഴിവീട്ടിൽ പ്രണവ് (18), മുക്കട വീട്ടിൽ മുഹമ്മദ് അസ്ലം (18) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിനാണ് സംഭവം. വാഴക്കുളം തെക്കേ ഏഴിപ്രം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികത്തോടനുബന്ധിച്ച് മൈക്ക് ഓപറേറ്റ് ചെയ്യാൻ വന്ന മധ്യവയസ്കനെയും മകനെയുമാണ് പുറത്തുനിന്ന് ഉള്ളവർ സംഘം ചേർന്ന് ആക്രമിച്ചത്. മൈക്ക് സിസ്റ്റം കേടുവരുത്തുകയും ചെയ്തു.
ഒന്നാം പ്രതി ഷിനാസിനെതിരെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസും മൂന്നാം പ്രതി മുഹമ്മദ് അസ്ലമിനെതിരെ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ പോക്സോ കേസും നിലവിലുണ്ട്. സബ് ഇൻസ്പെക്ടർ ഒ.വി. സാജൻ, എ.എസ്.ഐ സി.എ. ഇബ്രാഹിംകുട്ടി, സി.പി.ഒ അരുൺ കരുണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.