'മിൽമ സ്റ്റേഷൻ വേണ്ട'; മെട്രോ സ്റ്റേഷന് ശ്രീനാരായണ ഗുരുവിെൻറ പേര് നൽകണമെന്ന് പ്രതിമാ സ്ഥാപന കമ്മിറ്റി
text_fieldsതൃപ്പൂണിത്തുറ: മെട്രോ സ്റ്റേഷന് ശ്രീനാരായണ ഗുരുവിെൻറ പേര് നൽകണമെന്ന് പ്രതിമാ സ്ഥാപന കമ്മിറ്റി പ്രസിഡൻറ് രാജീവ് കാവനാല്‍ ആവശ്യപ്പെട്ടു. എസ്.എന്‍. ജംഗ്ഷന് മെട്രോ സ്റ്റേഷെൻറ പേര് മില്‍മ സ്റ്റേഷന് എന്നാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനെതിരെ ചേര്‍ന്ന യോഗത്തിലാണ് പ്രതിമാ സ്ഥാപന കമ്മിറ്റി ഇക്കാര്യം ആവശ്യപ്പെട്ടത്. അതുമായി ബന്ധപ്പെട്ട് മെട്രോ അധികാരികള്‍, പ്രതിപക്ഷ നേതാവ്, എം.പി, എം.എല്‍.എ, മില്‍മ ചെയര്മാന് എന്നിവര്‍ക്ക് കത്ത് നല്കി.
1976ല്‍ കേന്ദ്ര നിയമമന്ത്രി ഡോ. വി.എ. സെയ്തു മുഹമ്മദ് ശ്രീനാരായണ പ്രതിമ അനാവരണം ചെയ്തപ്പോള്‍ നാമകരണം ചെയ്തതാണ് എസ്.എന്‍. ജംഗ്ഷന് എന്ന പേര്. അന്നത്തെ സര്‍ക്കാര്‍ ഗസറ്റില്‍ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. പിന്നീട് കെ.ആര്.എല്‍ റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്തപ്പോള്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ ദിവാകരന് എസ്.എന്‍. ജംഗ്ഷന് എന്ന് എഴുതിയ ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു.
പേട്ട മുതല്‍ എസ്.എന്‍. ജംഗ്ഷന് വരെ മെട്രോ നീട്ടുന്നതിെൻറ ഭാഗമായി ശ്രീനാരായണ പ്രതിമാ സ്ഥാപന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 5.7.2017ല്‍ അന്നത്തെ മെട്രോ റെയില്‍ മാനേജിങ് ഡയറക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു. അദ്ദേഹം പരാതി പരിഹരിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. പിന്നിട് മാറിവന്ന മാനേജിങ് ഡയറക്ടറും സ്റ്റേഷെൻറ പേരിെൻറ കാര്യത്തിൽ ഉറപ്പുനൽകുകയും ഗുരുദേവെൻറ ചിത്രങ്ങള്‍ സ്റ്റേഷനില്‍ ആലേഖനം ചെയ്യുമെന്നും പറഞ്ഞിരുന്നതായി യോഗം അഭിപ്രായപ്പെട്ടു. പ്രതിമ സ്ഥാപന കമ്മിറ്റി സെക്രട്ടറി വി.പി. സതീശന്, ട്രഷറര്‍ വി.വി. ജയന്, അഡ്വക്കറ്റ് ഡി.കെ. സദാനന്ദന്, ലാലന്, വി.പി. ധര്‍മ്മദത്തന്‍, തിലകന്, വി.കെ. ഷാജി, നൗഷാദ്, പി.പി. ബാബു, സി.ജി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.