മെട്രോ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് വികസനം;പുറമ്പോക്ക് തോടുകൾ നികത്തുന്നതായി പരാതി
text_fieldsതൃപ്പൂണിത്തുറ: മെട്രോ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങളുടെയും തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് വികസനത്തിന്റെയും ഭാഗമായി വ്യാപകമായി പുറമ്പോക്ക് തോടുകളും ജലനിർഗമന മാർഗങ്ങളും മണ്ണിട്ട് നികത്തിയതായും പരാതി. തുടർന്ന് പദ്ധതി പ്രദേശത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ മഴക്കാലത്ത് വീടുകള്‍ വെള്ളക്കെട്ടിലാകുമെന്നും നാശനഷ്ടം ഉണ്ടാകുമെന്നുള്ള പൊതുജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പ്രശ്നബാധിത പ്രദേശങ്ങള്‍ നഗരസഭ ചെയർപേഴ്സൻ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ദീപ്തി സുമേഷ് എന്നിവര്‍ സന്ദർശിച്ചു. പ്രദേശത്തെ വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഒഴിവാക്കണമെന്നും തോടുകളുടെയും മറ്റ് ജല നിർഗമന മാർഗങ്ങളുടെയും സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കെ.എം.ആര്.എല്‍ മാനേജിങ് ഡയറക്ടർക്കും റെയിൽവേ ഏരിയ മാനേജർക്കും അടിയന്തരമായി ഇ-മെയില്‍ അയച്ചതായും നഗരസഭ ചെയർപേഴ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.