സ്കൂട്ടറും കാറും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു
text_fieldsതൃപ്പൂണിത്തുറ: കോട്ടയം-എറണാകുളം റോഡിൽ ആമ്പല്ലൂർ കാഞ്ഞിരമറ്റം ചാലക്കപ്പാറ വിൻകോസ് പ്രസിനു സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തിങ്കൾ രാത്രി 9.30 ടെയാണ് അപകടം നടന്നത്. അരയൻകാവ് തോട്ടറ, പോളക്കുളത്ത് മാർട്ടിൻ ജാൻസി ദമ്പതികളുടെ മകൻ ജോയൽ ആൻ്റണി ജോസഫ് (24) ആമ്പല്ലൂർ നരിപ്പാറയിൽ മജീദ് - സാജിത ദമ്പതികളുടെ മകൻ ഇൻസാം (25) എന്നിവരാണ് മരിച്ചത്.അപകടവിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുവരും പെയിൻ്റിംഗ് തൊഴിലാളികളാണ്. ഞായർ രാവിലെ ഇവർ വീട്ടിൽ നിന്നും പോയതാണ്. പണി പൂർത്തിയാക്കിയ മുളന്തുരുത്തിയിലെ വീട്ടിൽ പാലുകാച്ചൽ ചടങ്ങുകഴിഞ്ഞ് ഇരുവരും ജോയലിൻ്റെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ഇടിച്ച കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പല കഷണങ്ങളായി.
ജോയലിൻ്റെ സംസ്കാരം ഉദയംപേരൂർ ഒഎൽപിഎച്ച്പള്ളിയിൽ നടന്നു. ജോയലിൻ്റെ സഹോദരി മരിയ. മരിച്ച ഇൻസാമിൻ്റെ ഖബറടക്കം കാഞ്ഞിരമറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. ഇൻസാമിൻ്റെ സഹോദരൻ ഇർഷാദ്. മുളന്തുരുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ചിത്രം: അപകടത്തിൽ മരിച്ച യുവാക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.